‘ഞങ്ങള്‍ കളങ്കമുണ്ടാക്കി, ക്രിക്കറ്റിന്റെ പ്രതിച്ഛായ തകര്‍ത്തു’; മാപ്പ് പറഞ്ഞ് വാര്‍ണര്‍

‘ഞങ്ങള്‍ കളങ്കമുണ്ടാക്കി, ക്രിക്കറ്റിന്റെ പ്രതിച്ഛായ തകര്‍ത്തു’; മാപ്പ് പറഞ്ഞ് വാര്‍ണര്‍

david warner , ball tampering , australian cricket , australia , cricket , Steve smith , ഡേവിഡ് വാര്‍ണര്‍ , ഓസ്‌ട്രേലിയ , വാര്‍ണര്‍ , ആരാധകര്‍
സിഡ്നി| jibin| Last Modified വ്യാഴം, 29 മാര്‍ച്ച് 2018 (14:05 IST)
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ പന്തിൽ കൃത്രിമം കാണിച്ച സംഭവത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ വിലക്ക് നേരിടുന്ന ഡേവിഡ് വാര്‍ണര്‍ ആരാധകരോട് മാപ്പ് പറഞ്ഞു. ഞാന്‍ ചെയ്‌ത തെറ്റ് ക്രിക്കറ്റിന്റെ പ്രതിച്ഛായ തകര്‍ക്കുന്നതായിരുന്നു. നടന്ന കാര്യങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്യുന്നുവെന്നും ഇന്‍സ്റ്റാഗ്രാമിലൂടെ വാര്‍ണര്‍ വ്യക്തമാക്കി.

തന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണിത്. എനിക്ക് പറ്റിയ തെറ്റ് കാരണം ക്രിക്കറ്റിന് അപമാനം ഉണ്ടായി. ഞാൻ ഇക്കാര്യം അംഗീകരിക്കുന്നു. എന്റെ പ്രവൃത്തി കൊണ്ട് കായികലോകത്തിനും ആരാധകർക്കും ഉണ്ടായ മനോവ്യഥ ഞാൻ മനസിലാക്കുന്നു. ക്രിക്കറ്റിന്റെ മാന്യതയ്ക്കേറ്റ കറുത്ത പൊട്ടാണിതെന്നും വാർണർ പറഞ്ഞു.

ഞങ്ങള്‍ കളങ്കമുണ്ടായിരിക്കുന്നത് എല്ലാവരും സനേഹിക്കുന്ന ക്രിക്കറ്റിനെയാണ്. എന്റെ ബാല്യകാലം തൊട്ട് ഞാന്‍ സ്‌നേഹിച്ച ക്രിക്കറ്റിനെയാണ്. എനിക്കു കുറച്ചുനാള്‍ കുടുംബത്തോടൊത്ത് കഴിയേണ്ടതുണ്ട്, സുഹൃത്തുക്കള്‍ക്കൊപ്പം, വിശ്വസ്തരായ ഉപദേശകര്‍ക്കൊപ്പം. അതിനാല്‍ ഞാന്‍ സിഡ്നിയിലേക്ക് മടങ്ങുകയണെന്നും വാര്‍ണര്‍ വ്യക്തമാക്കി.

മുന്‍ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിനേയും വാര്‍ണറേയും ക്രിക്കറ്റ് ഓസ്‌ട്രേലിയ ഒരു വര്‍ഷത്തേക്ക് കളിയില്‍ നിന്ന് വിലക്കിയതിനു പിന്നാലെയാണ് വാര്‍ണറിന്‍റെ ക്ഷമാപണം. അതേമസമയം, ഓസീസ് ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ സ്പോണ്‍സറായ മഗല്ലെന്‍ സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്മാറി. മൂന്ന് വര്‍ഷത്തെ കരാര്‍ ശേഷിക്കെയാണ് മഗല്ലന്‍റെ പിന്മാറ്റം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :