അഭിറാം മനോഹർ|
Last Modified തിങ്കള്‍, 6 ജനുവരി 2020 (11:20 IST)
ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ക്യാച്ചുകൾ കൊണ്ട് റെക്കോഡിട്ട് ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്‌സ്. ജയിംസ് അൻഡേഴ്സന്റെ പന്തിൽ ആന്റിച്ച് നോർജയെ പുറത്താക്കികൊണ്ടാണ് ഒരിന്നിങ്സിൽ അഞ്ച് ക്യാച്ചുകളെന്ന ലോകറെക്കോഡ് ബെൻ സ്റ്റോക്‌സ് സ്വന്തമാക്കിയത്.
ഇതുവരെ 11 തവണയാണ്
ഒരിന്നിങ്സിൽ അഞ്ച് ക്യാചുകളെന്ന നേട്ടം വിവിധ താരങ്ങൾ കൈവരിച്ചിട്ടുള്ളത്. ഇംഗ്ലണ്ടിന്റെ ചരിത്രത്തിൽ ഇതുവരെയായി 1019 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 23 തവണ നാല് ക്യാച്ചുകൾ സ്വന്തമാക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം ജോ റൂട്ട് ഇത്തരത്തിൽ ഒരു മത്സരത്തിൽ നാല് ക്യാച്ചുകൾ നേടിയിരുന്നു. എന്നാൽ ഇന്നിങ്സിൽ അഞ്ചു ക്യാചുകൾ എന്ന നേട്ടം ഇതാദ്യമായാണ് ഒരു ഇംഗ്ലണ്ട് താരം സ്വന്തമാക്കുന്നത്.
ന്യൂസിലൻഡിനെതിരെ ഓസീസ് താരം സ്റ്റീവ് സ്മിത്താണ് ഒടുവിൽ അഞ്ചു ക്യാച്ചുകൾ എന്ന നേട്ടം സ്വന്തമാക്കിയത്.