ഇതുപോലൊരു ക്യാപ്റ്റനെ ഞാൻ മുൻപ് കണ്ടിട്ടില്ല: കോലിയെ പുകഴ്ത്തി രവിശാസ്ത്രി

അഭിറാം മനോഹർ| Last Modified വ്യാഴം, 2 ജനുവരി 2020 (11:39 IST)
ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് നേട്ടങ്ങളുടെ വർഷമായിരുന്നു 2019. ഏകദിന ലോകകപ്പ് സെമി ഫൈനലിൽ തോറ്റുപുറത്തായതൊഴിച്ചാൽ മികച്ച നേട്ടങ്ങളാണ് ടീം വിരാട് കോലിയുടെ നായകത്വത്തിന് കീഴിൽ സ്വന്തമാക്കിയത്. വരാനിരിക്കുന്ന ശ്രീലങ്കക്കെതിരായ ടി20 സീരീസും ന്യൂസിലൻഡിന് എതിരായുള്ള പരമ്പരയുമാണ് കോലിക്ക് മുന്നിലുള്ള വെല്ലുവിളികൾ. എന്നാൽ ഈ സീരിസുകൾ തുടങ്ങാനിരിക്കെ ഇന്ത്യൻ നായകനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് പരിശീലകനായ രവി ശാസ്ത്രി.

കോലിയെ പോലെ ഒരു ക്യാപ്റ്റനെ താൻ മുൻപ് കണ്ടിട്ടില്ലെന്നാണ് ശാസ്ത്രി പറയുന്നത്. ക്രിക്കറ്റിനോടുള്ള കോലിയുടെ ആത്മാർത്ഥതയും സഹതാരങ്ങൾക്ക് ക്യാപ്റ്റനെന്ന നിലയിൽ നൽകുന്ന ഊർജവും മറ്റൊരാൾക്കും നൽകാനാവില്ലെന്നാണ് ശാസ്ത്രി പറയുന്നത്. നായകനെന്ന നിലയിൽ കോലി ദിനവും മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ശാസ്ത്രി പറഞ്ഞു.

മത്സരഫലങ്ങൾ പരിശോധിച്ചാൽ കോലി എത്രത്തോളം മികച്ച ക്യാപ്റ്റനാണെന്ന് മനസിലാവും.ഒരു എല്ലാം തികഞ്ഞ ആളല്ല. ഒരു മേഖലയിൽ ക്യാപ്റ്റന് കൂടുതൽ കഴിവുകളുണ്ടെങ്കിൽ മറ്റൊരു മേഖലയിൽ പിഴവുകളുമുണ്ടാകും. അത് സാധാരണമാണെന്നും ശാസ്ത്രി കൂട്ടിച്ചേർത്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :