പരിക്ക് വലയ്ക്കുന്നു, ഒപ്പം മൂന്നാം ടെസ്റ്റിൽ കോലിയെത്തുമോ എന്ന കാര്യത്തിലും അനിശ്ചിതത്വം, അവസാന 3 ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും

Rohit kohli,Agarkar,kohli,rohit,dravid,T20 worldcup
Rohit and kohli
അഭിറാം മനോഹർ| Last Modified ചൊവ്വ, 30 ജനുവരി 2024 (14:00 IST)
ഇംഗ്ലണ്ടിനെതിരായ അവസാന മൂന്ന് ടെസ്റ്റുകള്‍ക്കായുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ആദ്യ രണ്ട് ടെസ്റ്റുകളില്‍ വ്യക്തിപരമായ കാരണങ്ങള്‍ കാണിച്ച് ടീമില്‍ നിന്നും നിന്നും വിട്ടുനിന്ന വിരാട് കോലി മൂന്നാം ടെസ്റ്റില്‍ തിരിച്ചെത്തുമോ എന്നതില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. നേരത്തെ ആദ്യ 2 ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ടീം പ്രഖ്യാപിച്ചപ്പോള്‍ വ്യക്തിപരമായ കാരണങ്ങള്‍ കാണിച്ച് കോലി വിട്ടുനിന്നിരുന്നു.

പരിക്കിനെ തുടര്‍ന്ന് കെ എല്‍ രാഹുലും രവീന്ദ്ര ജഡേജയും രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനില്ല എന്നത് ഉറപ്പായിട്ടുണ്ട്. ഇവര്‍ക്ക് പകരമായി സര്‍ഫറാസ് ഖാന്‍,സൗരഭ് കുമാര്‍,വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരെ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ കോലിയ്ക്ക് പകരമായി രജത് പാട്ടീദാറിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. എങ്കിലും ആദ്യ ടെസ്റ്റില്‍ താരത്തിനെ പ്ലെയിങ് ഇലവനില്‍ കളിപ്പിച്ചിരുന്നില്ല.

അതേസമയം സമീപകാലത്തായി മോശം ഫോമിലുള്ള ശുഭ്മാന്‍ ഗില്ലിനും ശ്രേയസ് അയ്യര്‍ക്കും രണ്ടാം ടെസ്റ്റില്‍ ഇടം ലഭിക്കുമോ എന്ന് കാത്തിരുന്ന് കാണേണ്ടതാണ്. ടെസ്റ്റ് ടീമില്‍ നിന്നും പുറത്തായ വെറ്ററന്‍ താരം ചേതേശ്വര്‍ പുജാര രഞ്ജി ട്രോഫിയില്‍ സൗരാഷ്ട്രയ്ക്കായി മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. ഈ സാഹചര്യത്തില്‍ പുജാരയ്ക്ക് തിരിച്ചുവരവിന് വഴി തെളിയുമോ എന്ന് കാത്തിരുന്ന് കാണേണ്ടതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :