കണക്കുകൾ പറയുന്നു, ലോർഡ്‌സിൽ ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് മുട്ടിടിക്കും

അഭിറാം മനോഹർ| Last Modified ബുധന്‍, 11 ഓഗസ്റ്റ് 2021 (18:31 IST)
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ ആരംഭിക്കാനിരിക്കെ ഇന്ത്യൻ ബാറ്റിങ് നിരയുടെ പ്രകടനത്തിലേക്കാണ് ക്രിക്കറ്റ് ആരാധകർ കണ്ണെറിയുന്നത്. പേസിനെ പിന്തുണയ്ക്കുന്ന പിച്ചിൽ ഇന്ത്യൻ ബാറ്റ്സ്മാന്മാർക്ക് മികച്ച റെക്കോർഡുകൾ അധികം എടുത്ത് പറയാനില്ല എന്നതാണ് ഇന്ത്യയ്ക്ക് മുന്നിലുള്ള വെല്ലുവിളി.

രോഹിത് ശര്‍മ, ചേതേശ്വര്‍ പുജാര, കെ എല്‍ രാഹുല്‍, വിരാട് കോലി, അജിന്‍ക്യ രഹാനെ എന്നിങ്ങനെ കടലാസിൽ ശക്തമാണ് ഇന്ത്യൻ നിരയെങ്കിലും വിദേശങ്ങളിൽ മുട്ടിടിയ്ക്കുന്ന പതിവ് ഇന്ത്യ ആവർത്തിക്കുമോ എന്ന ആശങ്കയിലാണ് ഇന്ത്യൻ ആരാധകർ. ലോർഡ്സിൽ രഹാനയ്ക്ക് മാത്രമാണ് 25ന് മുകളിൽ ബാറ്റിങ് ശരാശരിയുള്ളത്. എന്നാൽ അശ്വിൻ,ജഡേജ എന്നിവർക്ക് മികച്ച ബാറ്റിങ് ശരാശരിയാണ് ലോർഡ്‌സിൽ ഉള്ളത്.

അതേസമയം നാളത്തെ മത്സരത്തിൽ നാല് പേസര്‍മാരെയും ഒരും സ്പിന്നറെയും പരിഗണിച്ച് തന്നെ ഇന്ത്യ ഇറങ്ങിയേക്കുമെന്നാണ് വിവരം. ഇതോടെ അശ്വിൻ, ജഡേജ ഇവരിലൊരാൾക്ക് പുറത്തിരിക്കേണ്ടിവരും. പരിക്കേറ്റ ഷാർദൂൽ താക്കൂറിന് പകരം പരിചയസമ്പന്നനായ ഇഷാന്ത് ശർമയാകും ഇന്ത്യയ്ക്ക് വേണ്ടി നാളെ ഇറങ്ങുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :