ഏറ്റവും ബുദ്ധിമുട്ട് ഈ ഇന്ത്യൻ താരത്തെ പുറത്താക്കാൻ-ഷോയെബ് അക്തർ

അഭിറാം മനോഹർ| Last Modified ചൊവ്വ, 19 നവം‌ബര്‍ 2019 (13:14 IST)
ഒരു കാലഘട്ടത്തിൽ തന്റെ വന്യമായ ബൗളിങ് ആക്ഷനും വേഗതയും കൊണ്ട് ക്രിക്കറ്റ് ലോകത്തെ തന്നെ വിറപ്പിച്ച ബൗളറാണ് പാകിസ്താന്റെ ഷോയെബ് അക്തർ. തന്റെ വേഗതയുടെ പേരിൽ റാവൽപിണ്ടി എക്സ്പ്രസ്സ് എന്നാണ് താരം അറിയപ്പെട്ടിരുന്നത് പോലും. ഇപ്പോൾ ട്വിറ്ററിൽ ആരാധകരുടെ ചോദ്യത്തിന് താരം നൽകിയ മറുപടിയിലാണ് സമകാലിക ക്രിക്കറ്റിലെ പുറത്താക്കാൻ ബുദ്ധിമുട്ടുള്ള കളിക്കാരൻ ആരാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

അക്തറുടെ അഭിപ്രായപ്രകാരം നിലവിൽ അന്താരഷ്ട്ര ക്രിക്കറ്റിൽ പുറത്താക്കുവാൻ ഏറ്റവും ബുദ്ധിമുട്ടേറിയ കളിക്കാരൻ ഇന്ത്യൻ നായകൻ വിരാട് കോലിയാണ്. ഇത് കൂടാതെ ആരാധകരുടെ മറ്റ് ചോദ്യങ്ങൾക്കും മറുപടി നൽകിയിട്ടുണ്ട്.

അക്തറിന്റെ അഭിപ്രായപ്രകാരം പാകിസ്താൻ ടീമിൽ കളിച്ചതിൽ വസീം അക്രമാണ് മികച്ച ക്യാപ്റ്റൻ. പക്ഷേ അക്തർ അക്രമണോത്സുക നായകന്മാരിൽ ഏറ്റവും കേമനായി കണക്കാക്കുന്നത് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയേയാണ്.

കൊൽക്കത്ത ടെസ്റ്റിൽ സച്ചിനേ പുറത്താക്കിയതാണ് കരിയറിലേ ഏറ്റവും വിലയേറിയ വിക്കറ്റെന്നും അക്തർ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :