ഡിവില്ലിയേഴ്‌സ് ബാറ്റ് ചെയ്‌തപ്പോള്‍ ഗെയിലിന് എഴുന്നേറ്റ് നില്‍ക്കേണ്ടി വന്നു

ക്രിസ് ഗെയില്‍ , ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് , എബി ഡിവില്ലിയേഴ്‌സ് , ഐപിഎല്‍
പുണെ| jibin| Last Modified വ്യാഴം, 21 മെയ് 2015 (12:49 IST)
ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് എലിമിനേറ്റര്‍ റൗണ്ടില്‍ രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്തി ഫൈനല്‍ പോരാട്ടത്തിന്റെ സാധ്യത നിലനിര്‍ത്തിയപ്പോള്‍ ഏറ്റവും സന്തോഷിച്ചിരുന്നത് ബാംഗ്ലൂരിന്റെ വെടിക്കെട്ട് താരം ക്രിസ് ഗെയിലാണ്. ആവേശപ്പോരില്‍ നായകൻ വിരാട് കൊഹ്‌ലിയുടെ മുഴുവന്‍ ശ്രദ്ധയും ഗെയിലിലായിരുന്നു. എന്നാല്‍ മൂന്നാം ഓവറില്‍ കുറ്റി തെറിച്ച് കൂടാരത്തിലേക്ക് നടക്കുബോള്‍ ഗെയില്‍ തകര്‍ന്ന നിലയിലായിരുന്നു.

മൂന്നാം ഓവറില്‍ സിക്‍സും ഫോറും പറത്തി വെടിക്കെട്ടിന് തിരികൊളുത്തുമെന്ന് കരുതിയെങ്കിലും ഓവറിന്റെ അവസാന പന്തിൽ ഗെയ്‌ലിന്റെ (26 പന്തില്‍ 27) കുറ്റി തെറുപ്പിക്കുകയായിരുന്നു ധവാല്‍ കുൽക്കർണി. ഗെയില്‍ വീണതിന് പിന്നാലെ കോഹ്‌ലിയും പവലിയനിലേക്ക് തിരിച്ചെത്തിയതോടെ ബാംഗ്ലൂര്‍ മൂകമായി. മികച്ച കളി പുറത്തെടുക്കാന്‍ സാധിക്കാതിരുന്ന ഗെയില്‍ നിരാശയിലായിരുന്നു. എന്നാല്‍ എബി ഡിവില്ലിയേഴ്‌സ് പതിയെ താളം കണ്ടെത്തി അടി തുടങ്ങിയതോടെ ഗെയില്‍ ഉണര്‍ന്നു. മുഖത്ത് ചിരിയും സന്തോഷവും പടാര്‍ന്നു. തിനിക്ക് കഴിയാതെ പോയത് എ ബി സാധിക്കുന്നത് ആവേശത്തോടെ കണ്ടിരുന്നു ഈ കരീബിയന്‍ കരുത്ത്.

രാജസ്ഥാന്‍ ബോളര്‍മാരെ ഡിവില്ലിയേഴ്‌സ് തലങ്ങും വെലങ്ങും ആക്രമിക്കാന്‍ തുടങ്ങിയതോടെ ഗെയില്‍ ഉണര്‍ന്നു. ഡിവില്ലിയേഴ്‌സിന്റെ ഷോട്ടുകള്‍ അതിര് കടക്കുബോള്‍ കൈയ്യടിക്കനും ടീമിന്റെ സന്തോഷത്തില്‍ മുന്‍ പന്തിയില്‍ നില്‍ക്കാനും അദ്ദേഹത്തിനായി. എ ബി അര്‍ദ്ധസെഞ്ചുറി നേടിയതോടെ എഴുന്നേറ്റ് നിന്ന് കയ്യടിക്കാനും ഉറക്കെ അലറി വിളിച്ച് പ്രോത്സാഹിപ്പിക്കാനും ഗെയിലിന് മടിയുണ്ടായിരുന്നില്ല. ചുരുക്കിപ്പറഞ്ഞാന്‍ ഡിവില്ലിയേഴ്‌സ് ബാറ്റ് ചെയ്യവെ ഇരുപ്പുറയ്‌ക്കാതെയാണ് ഗെയില്‍ സൈഡ് ബെഞ്ചില്‍ ഇരുന്നത്. 38 പന്തില്‍ 66 റണ്‍സെടുത്ത ദക്ഷിണാഫ്രിക്കന്‍ നായകന്‍ കളിയിലെ കേമനായി.

വെസ്‌റ്റ് ഇന്‍ഡീസ് കുപ്പായത്തില്‍ കളത്തിലിറങ്ങുന്ന ഗെയില്‍ അധികമൊന്നും ആവേശം കാണിക്കാറില്ല. ചിരിക്കുന്നത് പോലും വിരളമാണ്. എന്നാല്‍ ഐപിഎല്‍ മത്സരങ്ങള്‍ക്കായി ബാംഗ്ലൂരിനായി ഇറങ്ങുന്ന ഗെയില്‍ എപ്പോഴും സന്തോഷത്തിലാണ്. ടീം അംഗങ്ങളുമായും വിരാട് കോഹ്‌ലിയുമായും ഡാന്‍സ് ചെയ്യുന്നതിനും വിജയ നിമിഷം ആഘോഷിക്കാനും അദ്ദേഹം മുന്‍ പന്തിയിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :