ഗ്രെയിം സ്മിത്ത് പടിയിറങ്ങുന്നു

ജോഹന്നാസ്ബര്‍ഗ്| WEBDUNIA| Last Modified ചൊവ്വ, 4 മാര്‍ച്ച് 2014 (12:56 IST)
PRO
ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്ത് രാജ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് സ്മിത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം.

ഹോം ഗ്രൗണ്ടായ ന്യൂലാന്റ്‌സില്‍ നടക്കുന്ന അവസാന മത്സരത്തിന് ശേഷം വിരമിക്കുമെന്നാണ് സ്മിത്ത് അറിയിച്ചത്. ക്രിക്കറ്റ് മേഖലയില്‍ തന്നെ സഹായിച്ചവര്‍ക്കും പരിഗണിച്ചവര്‍ക്കും നന്ദി അദ്ദേഹം അറിയിച്ചു. ദക്ഷിണാഫ്രിക്കകായി 197 ഏകദിനങ്ങളും 116 ടെസ്റ്റു മത്സരങ്ങളും ഗ്രെയിം സ്മിത്ത് പങ്കെടുത്തു.

ഗ്രെയിം സ്മിത്ത് 109 ടെസ്റ്റ് മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റനും ആയിട്ടുണ്ട്. ദക്ഷിണാഫ്രിക്കക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ ടെസ്റ്റ് ക്യാപ്റ്റന്‍ പദവി വഹിച്ചയാള്‍ എന്ന റെക്കോര്‍ഡ് ഇദ്ദേഹത്തിനാണ്. 116 ടെസ്റ്റുകളില്‍ നിന്നായി 48.72 ശരാശരിയില്‍ 9257 റണ്‍സും 197 ഏകദിനങ്ങളില്‍ 37.98 ശരാശരിയില്‍ 6989 റണ്‍സും സ്മിത്ത് നേടിയിട്ടുണ്ട്.

ടെസ്റ്റില്‍ 27 സെഞ്ച്വറിയും 38 അര്‍ധ സെഞ്ച്വറിയും നേടിയിട്ടുളള സ്മിത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 277 റണ്‍സാണ്. ഏകദിനത്തിലാകട്ടെ 10 സെഞ്ച്വറിയും 47 അര്‍ധ സെഞ്ച്വറിയും ഇദ്ദേഹം സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. 33 ട്വന്‍റി 20 മത്സരങ്ങളിലും സ്മിത്ത് കളിച്ചിച്ചിട്ടുണ്ട്.

വളരെ പ്രയാസമേറിയതും എന്നാല്‍ അനിവാര്യവുമായ തീരുമാനം എന്നാണ് വിരമിക്കല്‍ പ്രഖ്യാപനത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. കളിക്കളത്തില്‍ മാന്യതയുടെ പര്യായമായി അറിയപ്പെടുന്ന 2003ല്‍ തന്റെ 22മത്തെ വയസ്സിലാണ് ഗ്രെയിം സ്മിത്ത് ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ടീമിന്റെ നായകനാകുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :