ക്രൈം ത്രില്ലറുമായി സോഹന്‍ ലാല്‍

PROPRO
“ഓര്‍ക്കുക വല്ലപ്പോഴും” എന്ന കന്നിച്ചിത്രത്തിനു ശേഷം യുവ സംവിധായകനായ സോഹന്‍ ലാല്‍ ഒരു ക്രൈം ത്രില്ലറിന്റെ പണിപ്പുരയിലാണ്. ഹൃദയബന്ധങ്ങളുടെ കഥയും എന്നും മനസില്‍ സൂക്ഷിക്കാനാവുന്ന പാട്ടുകളുമായിരുന്നു സോഹന്റെ ആദ്യ ചിത്രത്തിന്റെ പ്രത്യേകത.

പുതിയ ചിത്രത്തില്‍ ആയിരിക്കും നായകന്‍. കാമ്പസ് പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ എഴുതിയത് ഗുല്‍മോഹറിന്റെ തിരക്കഥാകൃത്ത് ആയ ദീദി ദാമോദരന്‍ ആണ്. മലയാളത്തിന്റെ ശക്തനായ തിരക്കഥാകൃത്ത് ടി ദാമോദരന്റെ മകളാണ് ദീദി.

കാമ്പസിനെയും കുടുംബ ബന്ധങ്ങളെയും വിഷയമാക്കുന്ന പുതിയ ചിത്രം ക്രൈം ത്രില്ലര്‍ ആണെങ്കില്‍ കൂടി കുടുംബ പ്രേക്ഷകരെ കൈവിടാതെയുള്ള സമീപനമാണ് സോഹന്‍ലാല്‍ കൈക്കൊള്ളുന്നത്. ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം തുടങ്ങും.

WEBDUNIA|
ഓര്‍ക്കുക വല്ലപ്പോഴും സാമ്പത്തികമായി വിജയമായിരുന്നില്ലെങ്കില്‍ കൂടി ഒട്ടേറെ വിദേശ മേളകളില്‍ പ്രദര്‍ശിപ്പിച്ചു. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടിയ ആ സിനിമയിലെ അഭിനയത്തിന് നടന്‍ തിലകനെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡിനായി അവസാന റൌണ്ടു വരെ പരിഗണിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :