21 വര്‍ഷങ്ങള്‍ക്കു മുമ്പ് 200 ദിവസങ്ങള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ജയറാം ചിത്രം, ഇന്നും കാണാന്‍ കൊതിക്കുന്ന ഈ സിനിമ നിങ്ങള്‍ക്കറിയാം
കെ ആര്‍ അനൂപ്|
Last Modified ശനി, 30 മാര്‍ച്ച് 2024 (15:43 IST)
ഇന്നത്തെ സിനിമകള്‍ക്ക് കോടികള്‍ സ്വപ്നം കാണാം, എന്നാല്‍ 100 ദിവസം തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.ഒ.ട.ടി റിലീസുകളുടെ കാലത്ത് 2024ല്‍ പുറത്തിറങ്ങിയ പ്രേമലു 50 ദിവസം തിയറ്റുകളില്‍ പ്രദര്‍ശനം പൂര്‍ത്തിയാക്കിയത് കഴിഞ്ഞ ദിവസമായിരുന്നു.381 തിയറ്ററുകളില്‍ ഇപ്പോഴും പ്രേമലു പ്രദര്‍ശിപ്പിക്കുന്നു എന്നത് വലിയ നേട്ടമാണ്. 50 ദിവസങ്ങളിലേക്ക് അടുക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സും. എന്നാല്‍ 21 വര്‍ഷങ്ങള്‍ക്കു മുമ്പ് 200 ദിവസങ്ങള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ജയറാം ചിത്രം ഉണ്ട്.
സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ 2003-ല്‍ പുറത്തിറങ്ങിയ മനസ്സിനക്കരെ എന്ന ചിത്രമാണിത്.ഷീല, ജയറാം, ഇന്നസെന്റ്, നയന്‍താര, കെ.പി.എ.സി. ലളിത, ഒടുവില്‍ ഉണ്ണികൃഷ്ണന്‍,സുകുമാരി, സിദ്ദിഖ്, മാമുക്കോയ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.തിരക്കഥ രചിച്ചിരിക്കുന്നത് രഞ്ജന്‍ പ്രമോദാണ്.വാണിജ്യപരമായി വിജയമായിരുന്നു.100 ദിവസത്തിലേറെ ഈ ചിത്രം തീയേറ്ററില്‍ പ്രദര്‍ശിപ്പിച്ചു. തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്.
മനസ്സിനക്കരെ, മീശ മാധവന്‍, അച്ചുവിന്റെ അമ്മ, നരന്‍, തുടങ്ങിയ മലയാളികള്‍ ഇന്നും കാണാന്‍ കൊതിക്കുന്ന ഒരുപിടി ചിത്രങ്ങള്‍ സമ്മാനിച്ച തിരക്കഥാകൃത്താണ് രഞ്ജന്‍ പ്രമോദ്.രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്യാന്‍ പോകുന്ന ഒരു ചിത്രത്തില്‍ മമ്മൂട്ടി നായകനായി എത്തും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.