ഉർവശിയുടെ ഭർത്താവ് ശിവപ്രസാദ് സംവിധായകനാകുന്നു, ടൈറ്റിൽ റോളിൽ ഉർവശിയും, പുതിയ വിശേഷങ്ങൾ

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 28 നവം‌ബര്‍ 2023 (09:10 IST)
നടി ഉർവശിയുടെ ഭർത്താവ് ശിവപ്രസാദ് സംവിധായകനാകുന്നു.'എൽ. ജഗദമ്മ എഴാം ക്ലാസ് ബി, സ്റ്റേറ്റ് ഫസ്റ്റ്' എന്ന് പേരിട്ടിരിക്കുന്ന സിനിമ എവർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറിൽ ഉർവശി, ഫോസിൽഹോൾഡിംഗ്‌സ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ടൈറ്റിൽ പോസ്റ്റർ പുറത്തുവന്നു. സംവിധായകനായ ശിവപ്രസാദ് തന്നെയാണ് കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്.

പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി കൊണ്ടാണ് സിനിമയുടെ കഥ ഒരുക്കിയിരിക്കുന്നത്. ടൈറ്റിൽ റോളിൽ ഉർവശി എത്തുന്നു.ജഗദമ്മ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. ഹൃദയം സിനിമയിലൂടെ ശ്രദ്ധേയനായ കലേഷ് രാമാനന്ദ്, ബാലചന്ദ്രൻ ചുള്ളിക്കാട്, കോട്ടയം രമേഷ് തുടങ്ങിയവരും സിനിമയിലുണ്ട്.

അനിൽ നായർ ഛായാഗ്രഹണം നിർവഹിക്കുന്നു. അൻവർ അലി എഴുതിയ വരികൾക്ക് കൈലാസ്‌മേനോൻ ആണ് സംഗീതം നൽകുന്നത്.എഡിറ്റിംഗ്- ഷൈജൽ, പ്രൊഡക്ഷൻ കൺട്രോളർ- ഷാഫി ചെമ്മാട്, ചീഫ് അസോസ്സിയേറ്റ് ഡയറക്ടർ - റെജിവാൻ അബ്ദുൽ ബഷീർ.










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :