അനുബന്ധ വാര്‍ത്തകള്‍
- ഗോട്ടിന്റെ കുതിപ്പ് തമിഴ്നാട്ടില്‍ മാത്രം, കേരളത്തില്‍ തണുത്ത പ്രതികരണം, ആന്ധ്രയിലും തെലങ്കാനയും മോശം റിപ്പോര്‍ട്ട്
- ഓണം ഇങ്ങെത്തി, കേരള സാരിയില്‍ സുന്ദരിയായി മൃദുല വിജയ്
- സീതാറാം യെച്ചൂരിയുടെ വിയോഗം ഇന്ത്യയിലെ മതനിരപേക്ഷ ജനാധിപത്യ മുന്നേറ്റങ്ങള്‍ക്കാകെ കനത്ത നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്: പിണറായി വിജയന്
- ചെന്നൈ സൂപ്പർ കിംഗ്സിനെ പുകഴ്ത്തിയത് തമിഴ്നാട്ടിന് പുറത്തുള്ളവർക്ക് ദഹിച്ചില്ല, ഗോട്ട് നെഗറ്റീവ് റിവ്യൂകളുടെ കാരണം പറഞ്ഞ് വെങ്കട് പ്രഭു
- വിജയ് അണ്ണന് എന്ന സുമ്മാവാ.. ദി ഗോട്ട് ഔദ്യോഗിക കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍
വിജയ്യുടെ അവസാന സിനിമയുടെ സംവിധായകനാര്?, കാത്തിരുന്ന പ്രഖ്യാപനം ഇന്ന് വൈകീട്ട്
രാഷ്ട്രീയപ്രവേശനത്തിന് പിന്നാലെ സിനിമാരംഗം ഉപേക്ഷിക്കുമെന്ന് പ്രഖ്യാപിച്ച ഇളയ ദളപതി വിജയുടെ അവസാന ചിത്രത്തെ പറ്റിയുള്ള പ്രധാനപ്പെട്ട് അപ്ഡേറ്റുകള് ഇന്നുണ്ടായേക്കുമെന്ന് സൂചന. തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന വെങ്കട് പ്രഭു സിനിമയായ ഗോട്ടിന് ശേഷം ഒരു സിനിമ കൂടി മാത്രമെ ചെയ്യുകയുള്ളുവെന്ന് വിജയ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ സിനിമയെ സംബന്ധിച്ചുള്ള ആദ്യത്തെ ഒഫീഷ്യല്‍ അപ്ഡേറ്റ് എത്തിയിരിക്കുകയാണ്.
ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകീട്ട് അഞ്ച് മണിക്കുണ്ടാകുമെന്നാണ് സിനിമയുടെ നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. കന്നഡ സിനിമയിലെ പ്രൊഡക്ഷന്‍ ഹൗസായ കെവിഎന്‍ പ്രൊഡക്ഷന്‍സാണ് സിനിമ നിര്‍മിക്കുന്നത്. തീരന്‍ അധികാരം ഒന്ട്രു,വലിമൈ,തുനിവ്,സതുരംഗ വേട്ടൈ സിനിമകളുടെ സംവിധായകനായ എച്ച് വിനോദാകും സിനിമയുടെ സംവിധായകനെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദറാകും സംഗീത സംവിധായകന്. സിമ്രാനാകും സിനിമയിലെ നായികയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒക്ടോബര്‍ ആദ്യവാരം സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
5 mani-ku sandhippom nanba nanbi
— KVN Productions (@KvnProductions) September 13, 2024
We are happy to announce that our first Tamil film is …………#KVN5update Today at 5 PM pic.twitter.com/XU3UIO9TId