മരണപ്പെട്ടില്ലെങ്കിൽ പോലീസ് അതിക്രമം ആരെങ്കിലും ശ്രദ്ധിക്കുമോ, ചോദ്യവുമായി സൂര്യ

അഭിറാം മനോഹർ| Last Modified ഞായര്‍, 28 ജൂണ്‍ 2020 (16:55 IST)
തൂത്തുക്കുടിയിൽ പോലീസ് കസ്റ്റഡിയിൽ അച്ഛനും മകനും കൊല്ലപ്പെട്ട സംഭവത്തിൽ വലിയ പ്രതിഷേധമാണ് തമിഴ്‌നാട്ടിൽ നിന്നും ഉയരുന്നത്.കൊല്ലപ്പെട്ട ജയരാജന്‍, മകന്‍ ഫെനിക്സ് എന്നിവര്‍ക്കു നീതി വേണമെന്നാവശ്യപ്പെട്ട് ട്വിറ്റര്‍ ഉള്‍പ്പെടെ ഹാഷ്‌ടാഗ് ക്യാമ്പയിനുകൾ നടക്കുന്നുണ്ട്. ഇപ്പോളിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് തമിഴ് സൂപ്പർതാരം സൂര്യ.

ട്വിറ്ററില്‍ പങ്കുവച്ച ദീര്‍ഘമായ
കുറിപ്പിലൂടെയാണ് സൂര്യയുടെ പ്രതികരണം. പോലീസിന്റെ അതിക്രമത്തിൽ ഈ അച്ഛനും മകനും കൊല്ലപ്പെട്ടിരുന്നില്ലെങ്കിൽ പൊലീസ് അതിക്രമം ശ്രദ്ധ നേടുമായിരുന്നോ എന്നാണ് സൂര്യയുടെ ചോദ്യം.പൗരാവകാശത്തിന്റെ നഗ്നമായ ലംഘനമായിരുന്നു ഈ കേസിൽ നടന്നത്.പൗരാവകാശത്തിന്‍റെ കാര്യത്തില്‍ നമ്മുടെ അധികാര കേന്ദ്രങ്ങള്‍ കാട്ടുന്ന അലംഭാവത്തിന്റെ തെളിവാണ് ഈ സംഭവമെന്നും പറഞ്ഞു.

സംഭവത്തിൽ തങ്ങളുടെ കര്‍ത്തവ്യത്തില്‍ വീഴ്‍ച വരുത്തിയ ഓരോരുത്തരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ഇവർക്ക് അർഹമായ ശിക്ഷ വാങ്ങിനൽകണമെന്നും സൂര്യ വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :