1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Sidharth Tweet about farmer protest

കരുത്തരായ ചിലർ പെട്ടെന്ന് ഒരേ ശബ്‌ദത്തിലും താളത്തിലും പാടാൻ തുടങ്ങും, അതാണ് പ്രൊപ്പഗണ്ട

സിദ്ധാർത്ഥ്
രാജ്യത്തെ കർഷകസമരത്തിന് ആഗോള ശ്രദ്ധ ലഭിച്ചതിന് പിന്നാലെ ട്വിറ്ററിൽ സജീവമായ ഇന്ത്യ എഗെയിൻസ്റ്റ് പ്രൊപ്പഗണ്ട ക്യാമ്പയിനെതിരെ പ്രതികരിച്ച് തമിഴ് താരം സിദ്ധാർത്ഥ്. നായകന്മാരെ വിവേകത്തോടെ തെരഞ്ഞെടുക്കണമെന്നും അല്ലെങ്കിൽ അവർ വീഴുന്നത് കാണേണ്ടി വരുമെന്നും സിദ്ധാർത്ഥ് ട്വിറ്ററിൽ കുറിച്ചു.
 
നിങ്ങളൂടെ ഹീറോയെ വിവേകത്തോടെ തിരെഞ്ഞെടുക്കുക. അല്ലെങ്കിൽ അവർ ഉയരങ്ങളിൽ നിന്നും വീഴുന്നത് കാണേണ്ടിവന്നേക്കാം. വിദ്യാഭ്യാസം, ദീനാനുകമ്പ, സത്യസന്ധത, കുറച്ചെങ്കിലും നട്ടെല്ല് .. അത്രയുമുണ്ടായിരുന്നെങ്കിൽ ഇവർ രക്ഷപ്പെട്ടേനെ. ചിലർ പെട്ടെന്ന് ഒരേ ശബ്ദത്തിലും താളത്തിലും പാടാനും ഒരേ പാതയിൽ സഞ്ചരിക്കാനും തുടങ്ങുന്നതിനെയാണ് പ്രൊപ്പഗാന്‍ഡ എന്ന് പറയുന്നത്. നിങ്ങളുടെ പ്രൊപ്പഗണ്ട ഏതെന്ന് തിരിച്ചറിയുക താരം ട്വീറ്റ് ചെയ്‌തു.
അടുത്ത ലേഖനം
ചൈനീസ് പാവയായ ട്വിറ്റർ ഭീഷണിപ്പെടുത്തുന്നു, വിമർശനവുമായി കങ്കണ