സൂക്ഷിക്കുക, നിങ്ങളുടെ ജീവനും അപകടത്തിലായേക്കാം... ഇരുട്ടിന്റെ മറവിൽ അയാൾ !

അറുപതുകളിൽ ജീവിച്ചിരുന്ന സീരിയൽ കില്ലർ രാമൻ രാഘവന്റെ കഥ പറയുന്ന അനുരാഗ് കശ്യപ് ചിത്രം രാമൻ രാഘവ് 2.0 യുടെ ട്രെയിലറിറങ്ങി. മുംബൈയെ വിറപ്പിച്ച സീരിയൽ കില്ലറുടെ സൈക്കോ ത്രില്ലർ ചിത്രം വളരെ പ്രതീക്ഷയോടെയാണ് ബോളിവുഡ് കാത്തിരിക്കുന്നത്.

aparna shaji| Last Modified ചൊവ്വ, 10 മെയ് 2016 (17:01 IST)
അറുപതുകളിൽ ജീവിച്ചിരുന്ന സീരിയൽ കില്ലർ രാമൻ രാഘവന്റെ കഥ പറയുന്ന അനുരാഗ് കശ്യപ് ചിത്രം രാമൻ രാഘവ് 2.0 യുടെ ട്രെയിലറിറങ്ങി. മുംബൈയെ വിറപ്പിച്ച സീരിയൽ കില്ലറുടെ സൈക്കോ ത്രില്ലർ ചിത്രം വളരെ പ്രതീക്ഷയോടെയാണ് ബോളിവുഡ് കാത്തിരിക്കുന്നത്.

റിപ്പര്‍ മോഡല്‍ കൊലപാതകങ്ങള്‍ നടത്തി 1960 കാലഘട്ടത്തില്‍ മുബൈയെ വിറപ്പിച്ച പരമ്പര കൊലയാളിയായിരുന്നു രമണ്‍ രാഘവ്. സൈക്കോ രാമന്‍ എന്ന് അറിയപ്പെട്ടിരുന്ന രാമൻ രാഘവ് നാൽപ്പതിൽ പരം ആളുകളെ കൊന്നിട്ടുണ്ടെന്നാണ് പൊലീസിന്റെ കണക്കുകൾ.

നവാസുദ്ദീൻ സിദ്ദീഖി , വിക്കി കൗശല്‍ എന്നിവര്‍ മുഖ്യവേഷങ്ങള്‍ ചെയ്യുന്ന ചിത്രം ജൂണ്‍ 24ന് തിയറ്ററുകളിലെത്തും.



ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :