1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Ponniyin Selvan - 2 Sneak Peek

പൊന്നിയിന്‍ സെല്‍വന്‍2 ലെ ആ സര്‍പ്രൈസ് പൊട്ടിച്ച് ജയറാം, വീഡിയോ

ജയറാം
പൊന്നിയിന്‍ സെല്‍വന്‍2 ലെ ഒരു സര്‍പ്രൈസ് പൊട്ടിച്ചിരിക്കുകയാണ് നടന്‍ ജയറാം. നാളെ റിലീസിന് എത്തുന്ന സിനിമയില്‍ ആദ്യഭാഗത്ത് കണ്ട ആള്‍ ആകില്ല രണ്ടാം ഭാഗത്തില്‍ ജയറാമിന്റെ കഥാപാത്രം .
ആഴ്വാര്‍കടിയാന്‍ നമ്പിയായി അത്യാവശ്യം ചിരിപ്പിച്ച് തടിയുള്ള രൂപത്തിലാണ് നടനെ ആദ്യ ഭാഗത്തില്‍ കണ്ടത്. എന്നാല്‍ ആ കഥാപാത്രം ചില രഹസ്യങ്ങള്‍ കണ്ടെത്താന്‍ എത്തിയതാണോ എന്ന ചോദ്യവും പൊന്നിയിന്‍ സെല്‍വന്‍1ല്‍ ഉണ്ടായിരുന്നു. എല്ലാത്തിലുമുള്ള ഉത്തരമാണ് രണ്ടാം ഭാഗം. ജടയുള്ള മുടിയും മുഖമാകെ ഭസ്മവുമൊക്കെയുള്ള കാളാമുഖന്‍ ആണ് അത് പൊന്നിയിന്‍ സെല്‍വന്‍2 ല്‍ ജയറാം.
 കഴിഞ്ഞദിവസം പുറത്തിറങ്ങിയ പ്രൊമോയില്‍ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്.
 
 
 
 
അടുത്ത ലേഖനം
റിലീസ് പ്രഖ്യാപിച്ച് 'ജാനകി ജാനേ',നൂറ് ശതമാനവും കുടുംബചിത്രം, സന്തോഷം പങ്കുവെച്ച് നിര്‍മ്മാതാക്കള്‍