പുതിയ സിനിമയുടെ പൂജ ചടങ്ങില്‍ സിംപിള്‍ ഡ്രസില്‍ പാര്‍വതി; കിടിലന്‍ ചിത്രങ്ങള്‍ കാണാം

രേണുക വേണു| Last Modified തിങ്കള്‍, 9 മെയ് 2022 (10:34 IST)

ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന 'ഹേര്‍' എന്ന സിനിമയിലാണ് നടി പാര്‍വതി തിരുവോത്ത് ഇനി അഭിനയിക്കുക. ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ തിരുവനന്തപുരത്ത് വെച്ച് നടന്നു. പാര്‍വതി അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പൂജ ചടങ്ങിനെത്തിയ പാര്‍വതിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സിംപിള്‍ ഡ്രസില്‍ അതീവ സുന്ദരിയായാണ് താരത്തെ കാണുന്നത്.


പാര്‍വതിക്കൊപ്പം ഉര്‍വശി, ഐശ്വര്യ രാജേഷ്, രമ്യ നമ്പീശന്‍, ലിജോ മോള്‍ ജോസ് എന്നിവരാണ് ചിത്രത്തില്‍ ശക്തമായ മറ്റ് കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നത്.

അര്‍ച്ചന വാസുദേവാണ് തിരക്കഥ. ഗോവിന്ദ് വാസന്തയുടേതാണ് സംഗീതം. ക്യാമറ ചന്ദ്രു സെല്‍വരാജ്.


ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിലുള്ള അഞ്ച് സ്ത്രീകളുടെ കഥകള്‍ ഉള്‍ക്കൊള്ളുന്ന ചിത്രമാണ് ഹേര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :