അഭിറാം മനോഹർ|
Last Modified ചൊവ്വ, 28 ജനുവരി 2025 (19:48 IST)
രാത്രി 11 മണിക്ക് ശേഷമുള്ള ഷോകള്‍ക്ക് 16 വയസ്സില്‍ താഴെയുള്ള കുട്ടികളെ അനുവദിക്കരുതെന്ന സുപ്രധാനമായ ഉത്തരവുമായി തെലങ്കാന ഹൈക്കോടതി. ഉത്തരവ് അടിയന്തിരമായി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ജസ്റ്റിസ് ബി വിജയസെന്‍ റെഡ്ഡിയുടെ ബെഞ്ച് നിര്‍ദേശം നല്‍കി. നിയന്ത്രണം തിയേറ്ററുകളിലും തിയേറ്റര്‍ കോമ്പ്‌ലക്‌സുകളിലും മള്‍ട്ടി പ്ലക്‌സുകളിലും ബാധകമാകും. രാത്രി 11 മണിമുതല്‍ രാവിലെ 11 മണിയവരെ നിയന്ത്രണം നടപ്പാക്കുന്ന കാര്യം തിയേറ്ററുടമകളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കണം. അത് വരെ 11 മണിക്ക് ശേഷം കുട്ടികളെ തിയേറ്ററില്‍ കൊണ്ടുവരുന്നത് വിലക്കണമെന്നാണ് ഉത്തരവ്.
ഉത്സവകാലത്തും റിലീസ് സമയത്തും സിനിമകള്‍ക്ക് ടിക്കറ്റ് നിരക്ക് പരിധിയില്ലാതെ ഉയര്‍ത്തുന്നതിനും അര്‍ദ്ധരാത്രികളിലെ പ്രീമിയറിനെതിരെയുമുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. നിലവില്‍ തിയേറ്ററുകളിലെ അവസാന ഷോ അവസാനിക്കുന്നത് പുലര്‍ച്ചെ 1:30നാണ്. കുട്ടികളുടെ സുരക്ഷ കണക്കിലെടുത്താണ് ഉത്തരവ്.