അനുസിത്താരയുടെ അടുത്ത റിലീസ് ചിത്രം,കുട്ടികള്‍ക്കായി ഒരുക്കിയിരിക്കുന്ന ഫാമിലി എന്റര്‍ടെയ്നര്‍, 'മോമോ ഇന്‍ ദുബായ്' വരുന്നു

കെ ആര്‍ അനൂപ്| Last Updated: ചൊവ്വ, 24 ജനുവരി 2023 (10:08 IST)
'ഹലാല്‍ ലവ് സ്റ്റോറി' എന്ന ചിത്രത്തിനുശേഷം സംവിധായകന്‍ സക്കറിയ തിരക്കഥയെഴുതുന്ന പുതിയ ചിത്രമാണ് 'മോമോ ഇന്‍ ദുബായ്'. കുട്ടികള്‍ക്കായി ഒരുക്കിയിരിക്കുന്ന സിനിമ ഒരു ഫാമിലി എന്റര്‍ടെയ്നര്‍ കൂടിയാണ്. ഫെബ്രുവരി 3 മുതല്‍ ചിത്രം തിയേറ്ററുകളില്‍ എത്തും.
അനു സിത്താര, അജു വര്‍ഗീസ്,ഹരീഷ് കണാരന്‍,അനീഷ്.ജി.മേനോന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.നവാഗതനായ അമീന്‍ അസ്ലമാണ് സംവിധാനം.ജിംഷി ഖാലിദ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.സക്കറിയ, പി.ബി.അനീഷ്, ഹാരിസ് നേശം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മുഹ്സിന്‍ പരാരിയുടെ വരികള്‍ക്ക് ജാസി ഗിഫ്റ്റും ഗഫൂര്‍.എം.ഖയൂമുമാണ് സംഗീതം ഒരുക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :