രേണുക വേണു|
Last Modified വ്യാഴം, 2 ഡിസംബര്‍ 2021 (08:07 IST)
മലയാളത്തിലെ എക്കാലത്തേയും ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം തിയറ്ററുകളില്‍. അര്‍ധരാത്രി 12 മണി മുതല്‍ ഫാന്‍സ് ഷോ ആരംഭിച്ചു. വന്‍ ജനക്കൂട്ടമാണ് തിയറ്ററുകളിലേക്ക് മരക്കാറിന്റെ വിസ്മയം കാണാന്‍ ഓടിയെത്തിയത്. ആരാധകരുടെ സ്വന്തം ലാലേട്ടനും ഫാന്‍സ് ഷോയ്ക്ക് എത്തി. കൊച്ചി സരിതാ തിയറ്ററിലാണ് മോഹന്‍ലാലും കുടുംബവും എത്തിയത്. ആരാധകരുടെ തിക്കും തിരക്കും കാരണം അരമണിക്കൂര്‍ മോഹന്‍ലാല്‍ കാറില്‍ തന്നെ ഇരിന്നു. പിന്നീട് പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ഇടപെട്ടാണ് മോഹന്‍ലാലിനെ തിയറ്ററിനുള്ളിലേക്ക് കൊണ്ടുപോയത്. മരക്കാര്‍ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും മോഹന്‍ലാലിനൊപ്പം ഉണ്ടായിരുന്നു. കറുത്ത ഷര്‍ട്ട് ധരിച്ചാണ് മോഹന്‍ലാല്‍ തിയറ്ററിലെത്തിയത്.