ഷാഫി ചിത്രത്തിൽ മോഹൻലാലും മമ്മൂട്ടിയും, ഷൂട്ടിങ്ങ് അടുത്ത വർഷം!

ഷാഫി ചിത്രത്തിൽ മോഹൻലാലും മമ്മൂട്ടിയും അഭിനയിക്കുന്നുവെന്ന് കേട്ട് തെറ്റിദ്ധരിക്കണ്ട. സൂപ്പർ താരങ്ങളെ വെച്ച് ഷാഫി അടുത്ത വർഷം രണ്ട് ചിത്രങ്ങൾ ചെയ്യുന്നു എന്നാണ്. റാഫിയുടെ തിരക്കഥയിൽ ഷാഫി സംവിധാനം ചെയ്

aparna shaji| Last Updated: വ്യാഴം, 14 ജൂലൈ 2016 (14:40 IST)
ഷാഫി ചിത്രത്തിൽ മോഹൻലാലും മമ്മൂട്ടിയും അഭിനയിക്കുന്നുവെന്ന് കേട്ട് തെറ്റിദ്ധരിക്കണ്ട. സൂപ്പർ താരങ്ങളെ വെച്ച് ഷാഫി അടുത്ത വർഷം രണ്ട് ചിത്രങ്ങൾ ചെയ്യുന്നു എന്നാണ്. റാഫിയുടെ തിരക്കഥയിൽ ഷാഫി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകൻ മമ്മൂട്ടിയാണ് എന്ന് വാർത്തകൾ വന്നിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വർഷം ആരംഭിക്കും. അടുത്ത വർഷത്തെ ആദ്യ മമ്മൂട്ടി ചിത്രവും ഇതായിരിക്കുമെന്നും വാർത്തകളുണ്ട്.

മോഹൻലാലിനെ വെച്ച് ഷാഫി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വർഷം ആദ്യം ആരംഭിക്കും. ഇതാദ്യമായാണ് ഷാഫിയും മോഹൻലാലും ഒന്നിക്കുന്നത്. ഈ വർഷം ഇതുവരെ മോഹൻലാലിന്റെ ചിത്രങ്ങൾ ഒന്നും തന്നെ റിലീസ് ചെയ്തിട്ടില്ല.

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പുലിമുരുകന്റെ റിലീസ് മാറ്റി. പ്രിയദർശനും മോഹൻലാലും ഒന്നിക്കുന്ന ഒപ്പം ഓണത്തിന് റിലീസ് ചെയ്യുമെന്നാണ് വിവരം. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും മോഹൻലാലിന് ചിത്രങ്ങൾ ചെയ്തു തീർകാനുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :