കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 5 ജനുവരി 2022 (14:37 IST)
മലയാള സിനിമയിലെ സൂപ്പര്‍ഹീറോ മിന്നല്‍ മുരളി പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ്. ക്രിസ്മസ് റിലീസായി നെറ്റ്ഫ്‌ലിക്‌സിലെത്തിയ ചിത്രം ആദ്യ ആഴ്ചയില്‍ തന്നെ 11 രാജ്യങ്ങളിലെ ടോപ്പ് 10 ലിസ്റ്റില്‍ എത്തിയിരുന്നു.
രണ്ടാം ആഴ്ചയിലേക്ക് കടന്നപ്പോള്‍ ആദ്യവാരം 11 രാജ്യങ്ങളിലെ ടോപ്പ് 10ല്‍ ആയിരുന്നു ചിത്രമെങ്കില്‍ ഇപ്പോഴത് 30 രാജ്യങ്ങളിലാണ്.
ട്രെന്‍ഡ് ചെയ്യുന്ന 30 രാജ്യങ്ങളില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്കു പുറമേ ആഫ്രിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുമുണ്ട്.
ഇംഗ്ലീഷ് അല്ലാത്ത ചിത്രങ്ങളുടെ ഡിസംബര്‍ 27 മുതല്‍ ജനുവരി 2 വരെയുള്ള കാലയളവിലാണ് മിന്നല്‍ മുരളി നേട്ടം ഉണ്ടാക്കിയിരിക്കുന്നത്.1.14 കോടി മണിക്കൂറുകളുടെ കാഴ്ചയാണ് നെറ്റ്ഫ്‌ലിക്‌സിന് ടോവിനോ ചിത്രം മാത്രം നേടിക്കൊടുത്തത്.