മിയ ഖലീഫ വീണ്ടും പ്രണയത്തിൽ: കാമുകനെ പരിചയപ്പെടുത്തി താരം

അഭിറാം മനോഹർ| Last Modified വെള്ളി, 10 ഡിസം‌ബര്‍ 2021 (14:37 IST)
പ്രശസ്‌ത പോൺ നടിയായ വീണ്ടും പ്രണയത്തിൽ. പ്യൂര്‍ട്ടോറിക്കന്‍ ഗായകനായ ജയ് കോര്‍ട്ടെസുമായുള്ള പ്രണയാര്‍ദ്ര നിമിഷങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ മിയ പങ്കുവച്ചിരിക്കുന്നത്. റോബേർട്ട് സാൻബെർഗ് ആയിരുന്നു മിയയുടെ ആദ്യ ഭർത്താവ്.

അരങ്ങേറ്റ ആ‌ൽബത്തിലൂടെ തന്നെ ബില്‍ബോര്‍ഡ് 200 ലിസ്റ്റില്‍ ഇടം നേടിയ ഗായകനാണ് ജയ് കോർട്ടെസ്. ജയ് കോര്‍ട്ടെസ് ജനപ്രിയ കലാകാരനായ ബാഡ് ബണ്ണിയുമായി ഒരു ഗാനം പുറത്തിറക്കിയിരുന്നു. ഇത് ബില്‍ബോര്‍ഡ് ഹോട്ട് 100 ലിസ്റ്റിലെ ആദ്യ പത്തില്‍ ഇടം നേടിയിരുന്നു.

അതേസമയം ഏറെ നാളുകൾ പ്രണയിച്ച ശേഷമായിരുന്നു റോബേര്‍ട്ടും മിയയും ആര്‍ഭാടങ്ങളില്ലാതെ ജീവിതത്തില്‍ ഒന്നിച്ചത്. ഒരു വര്‍ഷത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ തങ്ങള്‍ക്ക് പരസ്പരം സുഹൃത്തുക്കളാവാം എന്ന തിരിച്ചറിവിൽ ഇരുവരും വേർപിരിയുകയായിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :