ചെറിയൊരു റോള്‍ അല്ല ! ട്രെയ്‌ലറില്‍ ഞെട്ടിച്ച് മാത്യു
രേണുക വേണു|
Last Modified വെള്ളി, 6 ഒക്‌ടോബര്‍ 2023 (11:44 IST)
ഇളയദളപതി വിജയ് നായകനാകുന്ന 'ലിയോ' ഒക്ടോബര്‍ 19 ന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയ്‌ലര്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയിരിക്കുകയാണ്. രണ്ടര മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള ട്രെയ്‌ലറില്‍ മാസ് ലുക്കിലാണ് വിജയ് പ്രത്യക്ഷപ്പെടുന്നത്. ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ ട്രെയ്‌ലറില്‍ മലയാളത്തില്‍ നിന്നുള്ള നടന്‍ മാത്യു തോമസിനെയും കാണിക്കുന്നുണ്ട്.
ലിയോയില്‍ അത്ര ചെറിയ റോള്‍ അല്ല മാത്യുവിനെന്ന് ട്രെയ്‌ലറില്‍ നിന്ന് വ്യക്തമാണ്. വിജയ്‌ക്കൊപ്പമുള്ള സീനുകളും മാത്യുവിനുണ്ട്. സംഘട്ടന രംഗങ്ങളില്‍ അടക്കം മാത്യുവിന് റോള്‍ ഉണ്ടാകുമെന്നാണ് ട്രെയ്‌ലറില്‍ നിന്ന് വ്യക്തമാകുന്നത്.
സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, തൃഷ, ഗൗതം മേനോന്‍, മിഷ്‌കിന്‍ എന്നിവരും ലിയോയില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുന്നു. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിജയ്‌ക്കൊപ്പം തൃഷ അഭിനയിക്കുന്നത്. അനിരുദ്ധാണ് ചിത്രത്തിനു സംഗീതം ഒരുക്കിയിരിക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബര്‍ 19 ന് വേള്‍ഡ് വൈഡായി തിയറ്ററുകളിലെത്തും.