‘സുഡാനി’ സംവിധായകന്‍ സക്കറിയയുടെ അടുത്ത ചിത്രത്തില്‍ മമ്മൂട്ടി !

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 14 ഒക്‌ടോബര്‍ 2020 (13:19 IST)
ഹലാൽ ലവ് സ്റ്റോറിക്ക് ശേഷം സക്കറിയയുടെ അടുത്ത ചിത്രം മമ്മൂട്ടിക്കൊപ്പം. നിലവിലെ സാഹചര്യം മെച്ചപ്പെട്ടതിനുശേഷം മാത്രമേ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുകയുള്ളൂ. ചർച്ചകൾ പുരോഗമിക്കുകയാണെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. അതേസമയം പൃഥ്വിരാജിനൊപ്പം മറ്റൊരു ചെയ്യുവാനും സക്കറിയ പദ്ധതിയിടുന്നുണ്ടെന്നാണ് വിവരം.

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സക്കറിയ. അദ്ദേഹത്തിൻറെ രണ്ടാമത്തെ സിനിമയായ ‘ഹലാൽ ലവ് സ്റ്റോറി’ ബുധനാഴ്‌ച അർദ്ധരാത്രി ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും.

ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, ഷറഫുദ്ദീൻ, പാർവതി, ഗ്രേസ് ആന്റണി, സൗബിൻ ഷാഹിർ എന്നിവരാണ് ഹലാല്‍ ലവ് സ്റ്റോറിയില്‍ പ്രധാന വേഷത്തിലെത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :