ഒന്നല്ല രണ്ട് നാഗവല്ലിമാർ, ഭൂൽ ഭുലയ്യ 3 ഇനി ഒടിടിയിലേക്ക്, റിലീസ് തീയതി പ്രഖ്യാപിച്ചു

അഭിറാം മനോഹർ| Last Modified വെള്ളി, 27 ഡിസം‌ബര്‍ 2024 (18:30 IST)
ദീപാവലി റിലീസായി തിയേറ്ററുകളിലെത്തിയ ഹൊറര്‍ കോമഡി സിനിമയായ ഭൂല്‍ ഭുലയ്യ 3 ഒടിടിയിലേക്ക്. കാര്‍ത്തിക് ആര്യന്‍ നായകനായെത്തുന്ന ഭൂല്‍ ഭുലയ്യ ഡിസംബര്‍ 27 മുതലാണ് സ്ട്രീമിംഗ് ആരംഭിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സിലൂടെയാകും സിനിമ സ്ട്രീം ചെയ്യുക. തിയേറ്ററുകളില്‍ വലിയ വിജയമായ സിനിമ റിലീസ് ചെയ്ത് 2 മാസത്തിന് ശേഷമാണ് ഒടിടി റിലീസ് ചെയ്യുന്നത്.

അനീസ് ബസ്മി സംവിധാനം ചെയ്ത ചിത്രത്തില്‍ കാര്‍ത്തിക് ആര്യനും വിദ്യാബാലനും പുറമെ മാധുരി ദീക്ഷിത്ത്, തൃപ്തി ദിമ്രി, സഞ്ജയ് മിശ്ര, രാജ്പാല്‍ യാദവ്, അശ്വിനി കല്‍സേക്കര്‍, വിജയ് റാസ, രാജേഷ് ശര്‍മ എന്നിങ്ങനെ വലിയ താരനിരയാണുള്ളത്. 2007ലായിരുന്നു സിനിമയുടെ ആദ്യ പതിപ്പ് റിലീസ് ചെയ്തത്. മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് സിനിമയായ മണിചിത്രത്താഴിന്റെ റീമേയ്ക്കായ സിനിമ പ്രിയദര്‍ശനായിരുന്നു സംവിധാനം ചെയ്തത്. പിന്‍കാലത്ത് ബോളിവുഡിലും ഒരു കള്‍ട്ട് സ്റ്റാറ്റസാകാന്‍ സിനിമയ്ക്കായിരുന്നു. 2022ലായിരുന്നു സിനിമയുടെ രണ്ടാം ഭാഗം റിലീസ് ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :