രേണുക വേണു|
Last Modified ശനി, 1 മാര്‍ച്ച് 2025 (18:48 IST)
I'M Game - Dulquer Salmaan Movie
ആര്‍.ഡി.എക്‌സിന്റെ വിജയത്തിനു ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിനു 'ഐ ആം ഗെയിം' എന്ന് പേരിട്ടു. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഒരിടവേളയ്ക്കു ശേഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമ കൂടിയായതിനാല്‍ ആരാധകര്‍ വലിയ കാത്തിരിപ്പിലാണ്.
ഒരു മാസ് എന്റര്‍ടെയ്‌നര്‍ ആയിരിക്കും 'ഐ ആം ഗെയിം' എന്നാണ് ടൈറ്റില്‍ പോസ്റ്ററില്‍ നിന്ന് വ്യക്തമാകുന്നത്. ജേക്‌സ് ബിജോയ് ആണ് സംഗീതം. ജിംഷി ഖാലിദ് ഛായാഗ്രഹണം. സജീര്‍ ബാബ, ഇസ്മായില്‍ അബൂബക്കര്‍, ബിലാല്‍ മൊയ്തു എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. ആദര്‍ശ് സുകുമാരനും ഷഹബാസ് റഷീദും ചേര്‍ന്നാണ് സംഭാഷണമൊരുക്കുന്നത്. ചമന്‍ ചാക്കോയാണ് എഡിറ്റിങ്.
2023 ല്‍ പുറത്തിറങ്ങിയ 'കിങ് ഓഫ് കൊത്ത' ആണ് ദുല്‍ഖറിന്റെ അവസാന മലയാള ചിത്രം. വലിയ പ്രതീക്ഷകളോടെ തിയറ്ററുകളിലെത്തിയ ചിത്രം ബോക്‌സ്ഓഫീസില്‍ പരാജയമായിരുന്നു.