സിങ്കം, ജില്ല, വേലായുധം, സാമി2 ക്യാമറാമാന്‍ പ്രിയന്‍ ഹൃദയാഘാതം മൂലം മരിച്ചു; ഞെട്ടലോടെ തമിഴ് സിനിമാലോകം!

Priyan, RIP Priyan, Cameraman Priyan, Hari, Sami 2, Singam, പ്രിയന്‍, ക്യാമറാമാന്‍ പ്രിയന്‍, ഹരി, സിങ്കം, സാമി, വിക്രം
ചെന്നൈ| BIJU| Last Modified വ്യാഴം, 9 നവം‌ബര്‍ 2017 (20:47 IST)
തമിഴ് സിനിമാലോകത്തെ മികച്ച ക്യാമറാമാന്‍‌മാരില്‍ ഒരാളായ പ്രിയന്‍ അന്തരിച്ചു. ഹൃദയാഘാതം മൂലം ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 55 വയസായിരുന്നു.

സംവിധായകന്‍ ഹരിയുടെ സിനിമകളുടെ സ്ഥിരം ഛായാഗ്രാഹകനായിരുന്നു. സിങ്കം, സിങ്കം2, എസ് 3, സാമി, ആറ്‌, വേല്‍, അരുള്‍ തുടങ്ങി ഹരിക്കുവേണ്ടി പ്രിയന്‍ ക്യാമറ ചലിപ്പിച്ച ചിത്രങ്ങളെല്ലാം വമ്പന്‍ ഹിറ്റുകളായിരുന്നു. ഇപ്പോള്‍ ഹരിയുടെ തന്നെ സാമി 2 ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. വിക്രമും കീര്‍ത്തി സുരേഷുമാണ് ഈ സിനിമയിലെ താരങ്ങള്‍.

“പ്രിയന്‍റെ ഈ വിയോഗത്തേക്കുറിച്ച് എന്തെങ്കിലും പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല. എന്‍റെ ജീവിതത്തില്‍ ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യരില്‍ ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തെ പരിചയപ്പെട്ടിട്ടുള്ളവര്‍ക്കെല്ലാം ഒരു വലിയ നഷ്ടമാണ് ഈ മരണം മൂലം ഉണ്ടായിരിക്കുന്നത്” - വിക്രം അനുസ്മരിച്ചു.

“ഈ വാര്‍ത്ത കേട്ട് ഹൃദയം തകര്‍ന്നുപോയി. എന്തുപറയണമെന്നറിയില്ല. പ്രിയന്‍ സാറിന്‍റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ” - കീര്‍ത്തി സുരേഷ് ട്വിറ്ററില്‍ കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :