Sumeesh|
Last Updated:
ബുധന്‍, 18 ഏപ്രില്‍ 2018 (19:35 IST)
തമിഴ്നാടിന്റെ സിനിമ
ചരിത്രത്തിലെ എറ്റവുമധികം കാലം നീണ്ടുനിന്ന സമരത്തിനു വിരാമം. തീയേറ്റര്‍ എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍, ഡിസ്ട്രിബ്യൂട്ടേഴ്‌സ്, എഫ് ഇ എഫ് എസ് ഐ എന്നീ സംഘടനകൾ തമിഴ്നാട് സർക്കാരുമായി നടത്തിയ ചർച്ചക്കൊടുവിലാണ് സമരം പിൻവലിക്കാൻ തീരുമാനിച്ചത്. നിർമ്മാതാക്കളുടെ സംഘടനാ ഭാരവാഹിയും നടനുമായ വിശാലാണ് സമരം പിൻവലിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.
സമരം പിൻവലിച്ചിരിക്കുന്നു. ഇനി
സിനിമകൾ തീയറ്ററുകളിലെത്തും. ചിത്രങ്ങളുടെ ഷൂട്ടിങ് പുനരാരംഭിക്കുകയും ചെയ്യും. ഓണ്‍ലൈൻ ടിക്കറ്റിങിന്റെ നിരക്ക് 50 ശതമാനം കുറച്ചിട്ടുണ്ട്. ജൂൺ മാസം മുതൽ
കമ്പ്യൂട്ടറൈസ്ഡ് ടിക്കറ്റിങ് സംവിധാനം നടപ്പിൽ വരും. ഇതോടെ സിനിമ ടിക്കറ്റിങിൽ നൂറുശതമാനം സുതാര്യത കൊണ്ടുവരാനാകും
- വിശാൽ ട്വിറ്ററിൽ കുറിച്ചു.
വെർച്വൽ പ്രിന്റ് ഫീയുടെ കാര്യത്തിൽ ഡിജിറ്റൽ സർവ്വീസ് പ്രൊവൈഡർമാരുമായി ധാരണയിലെത്തിയതായാണ്
റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. ഇതാദ്യമായണ് തമിഴ് സിനിമ ഇത്രയധികം ദിവസം സ്തംഭിക്കുന്നത്. 48 ദിവസങ്ങളാണ് സമരം നീണ്ടു നിന്നത്.