aparna shaji|
Last Modified ചൊവ്വ, 21 ജൂണ്‍ 2016 (14:00 IST)
സ്വന്തം ശാരീരിക പരാധീനതകളോടും, സാമ്പത്തികമായ ഇല്ലായ്മയോടും വ്യവസ്ഥിതിയോടും പടവെട്ടി ധീരതയോടെ മുന്നേറുന്ന സൈജോ കണ്ണാനിക്കൽ എന്ന ചെറുപ്പക്കാരനൊപ്പമാണ് മലയാളസിനിമയിലെ ഓരോ ചലച്ചിത്രപ്രവർത്തകന്റേയും മനസ്സെന്ന് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സംവിധായകൻ ഇക്കാര്യം വ്യക്തമാക്കിയത്.
യാതൊരു യുക്തിയുമില്ലാതെ സി ബി എഫ് സി ( സെൻസർ ബോഡ് എന്ന് തെറ്റായി വിളിക്കപ്പെടുന്ന സ്ഥാപനം) തടഞ്ഞു വെച്ചിരിക്കുന്ന കഥകളി എന്ന ചിത്രത്തിന്റെ സംവിധായകനായ സൈജൊയ്യിയോട് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട്, കാലഹരണപ്പെട്ട ഫിലിം സർറ്റിഫിക്കേഷൻ സംവിധാനം പൊളിച്ചെഴുതണമെന്നാവശ്യപെട്ടുകൊണ്ട്, ഇന്നലെ ഫെഫ്ക്ക സി ബി എഫ് സി ഓഫിസ് ഉപരോധിക്കുകയുണ്ടായിയെന്നും സംവിധായകൻ വ്യക്തമാക്കുന്നു.
അംഗപരിമിതനായ സൈജോ കണ്ണാനിക്കല്‍ സംവിധാനം ചെയ്ത കഥകളി എന്ന സിനിമയില്‍ നഗ്നതാ പ്രദര്‍ശനം ഉണ്ടെന്ന
കാരണത്താലാണ് സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചത്. സിനിമയിലെ നായകന്‍ കഥകളി വസ്‌ത്രങ്ങള്‍ പുഴയില്‍ ഉപേക്ഷിച്ചു നഗ്‌നായി തിരിഞ്ഞു നടന്നു പോകുന്നതാണ് സെന്‍സര്‍ ബോര്‍ഡിനെ ചൊടിപ്പിച്ചത്.