അഭിറാം മനോഹർ|
Last Modified ഞായര്‍, 8 സെപ്‌റ്റംബര്‍ 2024 (08:22 IST)
നടന്‍ വിനായകനെ ഹൈദരാബാദ് പോലീസ് കസ്റ്റഡിയിലെടുത്ത് ജാമ്യത്തില്‍ വിട്ടു. ഹൈദരാബാദ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുമായി വാക്ക് തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് വിനായകനെതിരെ ഹൈദരാബാദ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മദ്യപിച്ച് ബഹളമുണ്ടാക്കല്‍,പൊതുസ്ഥലത്ത് മോശമായി പെരുമാറല്‍ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. വിനായകനെ കേരളത്തിലേക്ക് തിരിച്ചയച്ചെന്ന് പോലീസ് അറിയിച്ചു.
വിമാനത്താവളത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്തതായി വിനായകന്‍ പറഞ്ഞു. ഡൊമസ്റ്റിക് ട്രാന്‍സ്ഫര്‍ ഏരിയയില്‍ വിനായകന്‍ ബഹളമുണ്ടാക്കിയെന്നാണ് പോലീസ് പറയുന്നത്. തുറ്റര്‍ന്ന് സിഐഎസ്എഫ് ഇടപെടുകയും വിനായകനെ കസ്റ്റഡിയിലെടുത്ത് പോലീസിന് കൈമാറുകയുമായിരുന്നു. വിമാനത്താവളത്തിലെ മുറിയിലേക്ക് മാറ്റി സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചതായാണ് വിനായകന്‍ പറയുന്നത്. കസ്റ്റഡിയിലെടുത്തത് എന്തിനാണെന്ന് അറിയില്ലെന്നും സിസിടിവി ദൃശ്യങ്ങളില്‍ തെളിവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.