ഗ്ലാമറസാകുന്ന ഒരേ ഒരു നടി ഞാൻ മാത്രമല്ലല്ലോ, പിന്നെ എന്തിനാണ് എന്നോട് ഈ വെറുപ്പ്: ആരാധ്യാ ദേവി

അഭിറാം മനോഹർ| Last Modified ബുധന്‍, 26 ഫെബ്രുവരി 2025 (16:34 IST)
ഗ്ലാമറസായി സിനിമയിലും പൊതുവേദികളിലും പ്രത്യക്ഷപ്പെടുന്നതിന്റെ പേരില്‍ തന്നെ ട്രോളുന്നവര്‍ക്ക് മറുപടി നല്‍കി ബോളിവുഡ് താരമായ ആരാധ്യാ ദേവി. ഗ്ലാമര്‍ റോളുകള്‍ ചെയ്യില്ലെന്ന് മുന്‍പ് പറഞ്ഞ പ്രസ്താവനയെ മുന്‍നിര്‍ത്തിയാണ് ആരാധ്യാദേവിക്കെതിരെ ആരാധകര്‍ വിമര്‍ശനം ഉന്നയിക്കുന്നത്. എന്നാല്‍ അത് അന്നത്തെ അറിവും സാഹചര്യവും അനുസരിച്ച് പറഞ്ഞതാണെന്നും സിനിമയിലെത്തിയപ്പോഴാണ് കഥാപാത്രത്തിനായി ഏത് വേഷവും ധരിക്കേണ്ടിവരുമെന്ന് മനസിലായതെന്നും ആരാധ്യാദേവി പറയുന്നു.

ഒരു നടിയെന്ന നിലയില്‍ കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ തന്നെയാണ് തീരുമാനം. ആളുകള്‍ എന്താണ് എനിക്കെതിരെ മാത്രം നെഗറ്റീവ് കമന്റുകളുമായി വരുന്നതെന്ന് മനസിലാകുന്നില്ല. എന്റെ ജീവിതം എന്റേത് മാത്രമാകുമ്പോള്‍ ജീവിതത്തിലെ തെരെഞ്ഞെടുപ്പുകളും അങ്ങനെ തന്നെയാകും. നെഗറ്റീവ് കമന്റുകള്‍ കൊണ്ട് തന്റെ കാഴ്ചപ്പാട് മാറില്ലെന്നും ആരാധ്യാദേവി പറഞ്ഞു.


ഗ്ലാമറസായി വസ്ത്രം ധരിക്കില്ലെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. അത് പക്ഷേ എന്തെന്ന് മനസിലാക്കുന്നതിനും മുന്‍പായിരുന്നു. എല്ലാ മനുഷ്യരെയും പോലെ എന്റെ ജോലിയുടെ ആവശ്യകത അനുസരിച്ച് എന്റെ കാഴ്ചപ്പാടുകളും പെരുമാറ്റവും മാറി എന്ന് വരാം. അത് കാപട്യമല്ല. മറിച്ച് കാര്യങ്ങളെ കൂടുതല്‍ മനസിലാക്കിയതും സാഹചര്യത്തോട് പൊരുത്തപ്പെട്ടതും കൊണ്ടാണ്. ആരാധ്യാദേവി പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :