നെഹ്രുവിനൊരു വിലാപകാവ്യം

WEBDUNIA|
നെഹ്റുവിന്‍റെ മരണത്തില്‍ വിലപിച്ചു റഷ്യന്‍ കവയത്രി മദാം മിര്‍ഡ്സേ കെമ്പേ ഇങ്ങനെ പറയുന്നു

അഗ്നിനാളമായിരുന്നല്ലോ ഞാന്‍, ഇന്നോ ചിതാ-

ഭസ്മമായി, കേള്‍ക്കൂ, പാട്ടുപാടുകയാണീച്ചാമ്പല്‍

"ഉയര്‍ത്തൂ, വാനിലേക്കുയര്‍ത്തൂ, പറന്നീടാന്‍

കൊതിപ്പൂ ചിറകേലും ചാമ്പലാണല്ലോ ഞങ്ങള്‍!

വിണ്ണിന്‍റെ കടുംനീല വര്‍ണത്തില്‍നിന്നും വാരി-

ച്ചിന്നുക, വിതച്ചീടുകിന്ത്യതന്‍ വിരിമാറില്‍

ആകെ മൂടട്ടെ മൂടുപടമായുലര്‍ന്നു വീ-

ണേറെ ലോലമായ്, മന്ദം മന്ത്രിക്കും ഞാനന്നേരം

വന്നു ഞാനമ്മേ, എന്നെയറിഞ്ഞോ? ഞാനെന്‍റേതാ

ജന്മവും മൃതിയുമെന്നമ്മയ്ക്കായ് സമര്‍പ്പിച്ചു

ജീവിക്കും കാലത്തഗ്നിജ്വാലയായ്, മരണത്തി-

ലീവെറും വെണ്‍ചാമ്പലായ്, മുഴുവന്‍ സമര്‍പ്പിച്ചു,

എന്നെയാ മാറില്‍ ചേര്‍ത്തു മുറുകെപ്പുണര്‍ന്നുംകൊ-

ണ്ടമ്മയോതുന്നു, "കുഞ്ഞേ, ജവാഹര്‍ വന്നാലും നീ,

നിന്നെ വിശ്രമിച്ചീടാന്‍ സമ്മതിക്കില്ല; ഞാനെന്‍
പൊന്മകള്‍ പുകീടൊല്ലാ മൃതിതന്‍ ദൂരം തീരം;

ഉണര്‍ന്നു വെമ്പീടുന്നു നിന്‍ ചിതാഭാസ്മം നൂറു

ചുവന്ന റോസാപ്പൂവിന്‍ നറുമൊട്ടുകള്‍ക്കായി,

നിന്‍റെ ജീവിതത്തിന്‍റെ താമരപ്പൂവോ വാടി-

ല്ലിന്ത്യതന്നാത്മാവിങ്കലെന്നെന്നും വിരിഞ്ഞീടും.'


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :