മുതുകുളം: മലയാളസിനിമയുടെ മുത്തച്ഛന്‍

ടി.ശശി മോഹന്‍

T SASI MOHAN|
മലയാളസിനിമയുടെ തുടക്കം തന്നെ മുതുകുളം രാഘവന്‍പിള്ളയുടെ മസ്തിഷ്കത്തില്‍ നിന്ന് വന്നതാണ്.

ആദ്യത്തെ സംസാരിക്കുന്ന ചിത്രമായ ബാലനില്‍ കഥയും സംഭാഷണവും തിരിക്കഥയും ഗാനങ്ങളും രചിയ്ക്കുകയും അഭിനയിക്കുകയും ചെയ്തു.

കുട്ടനാട്ട് കീരിക്കാട് സ്വദേശിയായ മുതുകുളത്തിന്‍റെ ചരമ വാര്‍ഷിക ദിനമായിരുന്നു ഓഗസ്റ്റ് എട്ട്.

ഹാസ്യനടന്‍, നാടകനടന്‍, നാടകകൃത്ത്, തിരക്കഥാകൃത്ത്, സംഭാഷണരചയിതാവ്, ഗാനരചയിതാവ് കലയുടെ വിവിധശാഖകളിലെല്ലാം ഇത്ര ഉന്നതിയാര്‍ജിച്ച കാലാകരന്‍ അധികമില്ല. സിനിമയിലും നേരിട്ടും ആ മുഖം കാണുന്ന ഏതു കഠിന ഹൃദയനും പൊട്ടിച്ചിരിച്ചുപോകും.

അദ്ദേഹത്തിന്‍റെ സംഭാഷണത്തിനും ഉണ്ടായിരുന്നു പ്രത്യേകത. ഒരിക്കലും സ്വയം ചിരിക്കാതെ മറ്റുള്ളവരെ പൊട്ടിച്ചിരിപ്പിക്കുന്ന ഹാസ്യ സാമ്രാട്ടായിരുന്നു അദ്ദേഹം.

നല്ലതങ്ക, രാരിച്ചന്‍ എന്ന പൗരന്‍, മലയാളത്തില്‍ ആദ്യ സൂപ്പര്‍ ഹിറ്റ് ചിത്രമായ ജീവിത നൗക, വിശപ്പിന്‍റെ വിളി, വാഴ് വേ മായം തുടങ്ങി അനേകം ചിത്രങ്ങളില്‍ ഹാസ്യനടനായി മാറിയ രാഘവന്‍പിള്ള നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

മലയാള സിനിമയില്‍ ഒട്ടേറെ കഴിവുറ്റവരെ സംഭാവന ചെയ്തത് മുതുകുളമാണ്.നാടകബന്ധത്തില്‍ നിന്ന് മുതുകുളം കണ്ടെടുത്ത പ്രതിഭകളായിരുന്നു പ്രേം നസീറും ആറന്മുള പൊന്നമ്മയും മറ്റം.

മലയാള ചലച്ചിത്രവേദിയ്ക്ക് ഇത്രയേറെ സംഭാവനകള്‍ നല്‍കിയിട്ടും ഈ കലാകാരന്‍റെ ജീവിതസായാഹ്നം ഏറെ ദുരിതപൂര്‍ണ്ണമായിരുന്നു. താന്‍ രചിച്ച കഥകളില്‍ കുറെയെങ്കിലും പ്രസിദ്ധീകരിച്ചിരുന്നെങ്കില്‍ അവസാനകാലത്ത് 'റോയല്‍റ്റിയെ"ങ്കിലും അഷ്ടിക്കുള്ള വകയാകുമായിരുന്നു.

അദ്ദേഹത്തിന്‍റെ കഥകള്‍ പകര്‍ത്തി എഴുതാന്‍ നിന്നവര്‍ പോലും പില്‍ക്കാലത്ത് അദ്ദേഹത്തിന്‍റെ കഥ കട്ടെടുത്ത് സ്വന്തമാക്കി സമ്പന്നരായ ചരിത്രമുണ്ട്. ആയ കാലമത്രയും പണിയെടുത്തു. ഒന്നും മീതിവയ്ക്കാനില്ലാത്ത അവസ്ഥയില്‍ ഒടുവില്‍ അദ്ദേഹം തികച്ചും ദരിദ്രനായി.

പഴയ ചലച്ചിത്രകാരന്മാര്‍ മനസ്സറിഞ്ഞ് സഹായിച്ചാല്‍ മാതം തൊണ്ട നനയ്ക്കാനും പള്ള നിറയ്ക്കാനും കഴിഞ്ഞിരുന്ന അദ്ദേഹം തൃപ്തിയായി ഒന്നു മുറുക്കാന്‍ പോലും കൊതിച്ചു എന്നതാണ് സത്യം.

എത്ര ഉന്നതകലാകാരനായാലും മടിശ്ശീല കാലിയാണെങ്കില്‍ അന്ത്യം ഇങ്ങനെയൊക്കെയായിരിക്കാമെന്ന് ജീവിച്ചിരിക്കുന്നവര്‍ക്ക് ഒരു പാഠമാകത്തക്കവിധം ആ ജീവചരിത്രം അവശേഷിക്കുന്നു. 1984 ഓഗസ്റ്റ് * ന് അദ്ദേഹം അന്തരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മദ്യപിച്ചെത്തി ശല്യം ചെയ്യുന്നത് പൊലീസില്‍ പരാതിപ്പെട്ടു; ...

മദ്യപിച്ചെത്തി ശല്യം ചെയ്യുന്നത് പൊലീസില്‍ പരാതിപ്പെട്ടു; വൈരാഗ്യത്തില്‍ കടയിലിട്ട് തീ കൊളുത്തി, യുവതിക്ക് ദാരുണാന്ത്യം
തൊട്ടടുത്ത് കട നടത്തിയിരുന്ന തമിഴ്‌നാട് സ്വദേശി രാമാമൃത (57) പ്രതി

അത് വ്യാജമൊഴി; എഡിജിപി അജിത് കുമാറിനെതിരെ കേസെടുക്കാന്‍ ...

അത് വ്യാജമൊഴി; എഡിജിപി അജിത് കുമാറിനെതിരെ കേസെടുക്കാന്‍ ശുപാര്‍ശ
സ്വര്‍ണക്കടത്തില്‍ വിജയനു പങ്കുണ്ടെന്ന് എം.ആര്‍.അജിത് കുമാര്‍ നേരത്തെ മൊഴി നല്‍കിയിരുന്നു

Asif Ali about Pinarayi Vijayan: ഇത് ഞാന്‍ വര്‍ഷങ്ങളായി ...

Asif Ali about Pinarayi Vijayan: ഇത് ഞാന്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്ന നിമിഷം; 'പിണറായി പെരുമ'യില്‍ ആസിഫ് അലി (വീഡിയോ)
Asif Ali and Pinarayi Vijayan: സിനിമാ താരങ്ങളായ ശിവകാര്‍ത്തികേയനും ആസിഫ് അലിയുമായിരുന്നു ...

ഓണറേറിയം കൂട്ടി നല്‍കാന്‍ തയ്യാറായ തദ്ദേശസ്ഥാപന ...

ഓണറേറിയം കൂട്ടി നല്‍കാന്‍ തയ്യാറായ തദ്ദേശസ്ഥാപന ഭരണാധികാരികള്‍ക്ക് ഏപ്രില്‍ 21ന് ആദരമര്‍പ്പിക്കുമെന്ന് ആശസമര സമിതി
സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആശാ ...

യാത്രക്കാരൻ ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്തിയില്ല : ...

യാത്രക്കാരൻ ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്തിയില്ല : കെഎസ്ആർടിസിക്ക് 18000 രൂപാ പിഴ
കൊണ്ടോട്ടി കൊട്ടുക്കര സ്വദേശി ജമാലുദ്ദീൻ കോച്ചാമ്പള്ളി നൽകിയ പരാതിയിലാണ് ഉപഭോക്തൃ കോടതി ...