Last Updated:
വെള്ളി, 6 ജനുവരി 2017 (15:42 IST)
2016ല്‍ വമ്പന്‍ ഹിറ്റുകളിലൂടെ മലയാള സിനിമാ ഇന്‍ഡസ്ട്രിയെ തന്നെ ഉണര്‍വിന്റെ പുതിയകാലത്തിലേക്ക് നയിച്ച താരം മോഹന്‍ലാല്‍ ആണ്. പുലിമുരുകന് മുമ്പും ശേഷവും എന്ന് മലയാള സിനിമാലോകത്തെ രണ്ടായി വിഭജിച്ചു അദ്ദേഹം.
മോഹന്‍ലാല്‍ കഴിഞ്ഞാല്‍ കഴിഞ്ഞ വര്‍ഷം മലയാള സിനിമയില്‍ വലിയ ഹിറ്റുകള്‍ നല്‍കിയത് നിവിന്‍ പോളിയാണ്. ആക്ഷന്‍ ഹീറോ ബിജു, ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്നിവയാണ് നിവിന്‍ പോളി നായകനായി എത്തിയ സിനിമകള്‍.
ഇതില്‍ ആക്ഷന്‍ ഹീറോ ബിജു നിര്‍മ്മാതാവ് കൂടിയായ നിവിന്‍ പോളിക്ക് മൂന്ന് കോടിയിലധികം രൂപ ലാഭം നേടിക്കൊടുത്തു. ഈ സിനിമയുടെ നിര്‍മ്മാണച്ചെലവ് 7.3 കോടി രൂപയായിരുന്നു.
വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തില്‍ ജെറി എന്ന കഥാപാത്രത്തെയാണ് നിവിന്‍ അവതരിപ്പിച്ചത്. ആറുകോടി രൂപയായിരുന്നു സിനിമയുടെ നിര്‍മ്മാണച്ചെലവ്. സാറ്റലൈറ്റ് ഇനത്തില്‍ നാലരക്കോടി രൂപ ലഭിച്ചു. 17 കോടി രൂപയാണ് തിയേറ്ററുകളില്‍ നിന്ന് ലഭിച്ച ഗ്രോസ്.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി ചെയ്യുന്ന സിനിമകളെല്ലാം ഹിറ്റാക്കുന്ന നിവിന്‍ പോളി തന്നെയാണ് ഇപ്പോള്‍ മോഹന്‍ലാല്‍ കഴിഞ്ഞാല്‍ നിര്‍മ്മാതാക്കള്‍ ഏറ്റവും ആഗ്രഹിക്കുന്ന താരം.