ഓം: യന്ത്രങ്ങളുടെ മൂല ബീജം

WEBDUNIA| Last Updated: ചൊവ്വ, 1 സെപ്‌റ്റംബര്‍ 2020 (19:27 IST)

സൂക്ഷ്മമായ മന്ത്രങ്ങളെ ആവാഹിച്ച്‌ സ്ഥൂല രൂപത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഭാരതീയ തന്ത്രമാണ്‌ താന്ത്രിക യന്ത്രങ്ങള്‍. യന്ത്രത്തിന്‍റെ മൂല ബീജം പ്രണവ മന്ത്രമായ ഓം ആണ്‌.

താന്ത്രിക യന്ത്രങ്ങള്‍ക്ക്‌ അവയുടെ ഉപയോഗത്തിന്‌ അനുസരിച്ച്‌ വിവിധ രൂപങ്ങളും മന്ത്രങ്ങളും നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. ആ രീതിയില്‍ വേണം മന്ത്രാക്ഷര വിന്യാസം നടത്താന്‍.

പ്രണവം, ജീവന്‍, സാധ്യനാമം, ജിഹ്വാ, നേത്രം, ശ്രോത്രം, പ്രാണന്‍ എന്നീ ദശാംഗങ്ങള്‍ക്കുള്ള മന്ത്രാക്ഷരങ്ങള്‍ കൃത്യതയോടെ എഴുതിച്ചേര്‍ക്കണം.

സാധ്യനാമം എന്നാല്‍ യന്ത്രം സ്വീകരിക്കുന്ന ആളിന്‍റെ പേര്‌, നക്ഷത്രം, വീട്ടുപേര്‌ എന്നിവയാണ്‌.

കടകളില്‍ നിന്നു വാങ്ങുന്ന യന്ത്രങ്ങളില്‍ ഇത്‌ കാണാനാവില്ല എന്ന്‌ പ്രത്യേകം പറയേണ്ടതില്ലല്ലോ..

മന്ത്രങ്ങള്‍, അച്ചുകള്‍, ഹല്ലുകള്‍, മാതൃകാക്ഷരങ്ങള്‍ എന്നിവയും യഥാസ്ഥാനങ്ങളില്‍ ഉണ്ടാകണം.

കാമബാണ മന്ത്രം, യന്ത്രഗായത്രി, മന്ത്രഗായത്രി, മാരമാലാ മന്ത്രം, കാമാദി ഷഡാംഗങ്ങള്‍, ആചക്രാദി ഷഡാംഗങ്ങള്‍, ഷഡാക്ഷരീ ഗോപാലമന്ത്രം, ചക്രമന്ത്രം, വര്‍ഗ്ഗാക്ഷര മന്ത്രം, തുഷ്‌ടുപ്പ്‌ മന്ത്രം എന്നിവ പല യന്ത്രങ്ങള്‍ക്കുമായി വിധിച്ചു കാണുന്നു. ഇവയ്ക്കെല്ലാം ജപസംഖ്യയും വെവ്വേറെയാണ്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :