നെയ്മര്‍ ലോക ഫുട്ബോളറായാലും ബാഴ്സയ്ക്ക് 2 മില്ല്യണ്‍ ഡോളര്‍ നഷ്ടം

കാമ്പന്യൂ| WEBDUNIA| Last Modified വെള്ളി, 12 ജൂലൈ 2013 (14:51 IST)
PRO
ബ്രസീലിയന്‍ ക്ളബ് സാന്റോസില്‍ നിന്ന് സ്പാനിഷ് ക്ളബ് ബാഴ്സലോണയില്‍ എത്തിയ നെയ്മര്‍ ലോകഫുട്ബോളറായാലും സാന്റോസിന് 2 മില്ല്യണ്‍ ഡോളര്‍ കൊടുക്കേണ്ടി വരും.

അടുത്ത അഞ്ചുവര്‍ഷത്തിനിടെ ലോകത്തെ ഏറ്റവും മികച്ച ഫുട്ബോള്‍ താരത്തിനുള്ള ബാലന്‍ ഡി ഓര്‍ പുരസ്കാരത്തിനുള്ള വോട്ടെടുപ്പില്‍ ആദ്യമൂന്നുസ്ഥാനങ്ങളിലെത്തിയാല്‍ ബാഴ്സ സാന്റോസിന് 2 മില്ല്യണ്‍ യൂറോ നല്‍കണമെന്ന വിചിത്രമായ കരാറാണ് വാര്‍ത്തയായിരിക്കുന്നത്.

സാന്റോസില്‍ നിന്ന് റെക്കോര്‍ഡ് തുകയ്ക്കാണ് നെയ്മര്‍ ബാഴ്സയില്‍ എത്തിയത്. 2011 ല്‍ പത്താം സ്ഥാനത്തും 2012 ല്‍ പതിമൂന്നാം സ്ഥാനത്തുമാണ് ബാലൻ ഡി ഓര്‍ പുരസ്കാര വോട്ടെടുപ്പില്‍ നെയ്മറിന്റെ സ്ഥാനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :