ഇറ്റാലിയന്‍ താരം കന്നവാരോ വിരമിക്കുന്നു

റോം| WEBDUNIA| Last Modified വെള്ളി, 7 മെയ് 2010 (09:33 IST)
ഇറ്റാലിയന്‍ താരം ഫാബിയോ കന്നവാരോ വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇറ്റലിക്ക് ലോകകപ്പ് കിരീടം നേടിക്കൊടുത്ത നായന്‍ കൂടിയായ കന്നവാരോ ദക്ഷിണാഫ്രിക്കയിലെ ലോകകപ്പിനു ശേഷം ബൂട്ടഴിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മുപ്പത്തിയാറുകാരനായ കന്നവാരോ ഇറ്റലിക്ക് വേണ്ടി 132 മത്സരങ്ങളില്‍ ജേഴ്സി അണിഞ്ഞു. താനിപ്പോള്‍ വയസ്സനായെന്നാണ് ജനങ്ങള്‍ പറയുന്നതെന്ന് കന്നവാരോ പറഞ്ഞു.

ലോകകപ്പ് കഴിഞ്ഞാല്‍ അവര്‍ എന്തു പറയുമെന്ന് എനിക്ക് ഊഹിക്കാമെന്നും അതിനാല്‍ തന്നെ വിരമിക്കാനാണ് ഉദ്ദേശമെന്നും കന്നവാരോ പറഞ്ഞു. 2006ല്‍ ജര്‍മനിയില്‍ ഇറ്റലിയെ ചാമ്പ്യന്മാരാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച കന്നവാരോ 2006ലെ ലോക ഫുട്ബാളറായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.

യൂറോപ്പ ലീഗില്‍ മികച്ച പ്രകടനം നടത്തിയ കന്നവാരോയെ ദേശീയ ടീമിലെടുക്കാന്‍ കോച്ച് മാര്‍ക്കെല്ലോ ലിപ്പിക്ക് മറ്റൊന്ന് ആലോചിക്കേണ്ടിയിരുന്നില്ല. കന്നവാരോ നിലവില്‍ യുവന്റസ് ക്ലബിന് വേണ്ടിയാണ് കളിക്കുന്നത്. പൌളോ മള്‍ഡീനിയ്ക്ക് ശേഷമാണ് കന്നവാരോ ഇറ്റലിയുടെ നായകനായെത്തുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :