സച്ചിന്‍ മികച്ച ബാറ്റ്സ്മാന്‍, നായകന്‍

മുംബൈ| WEBDUNIA|
PRO
PRO
അന്താരാഷ്ട്രക്രിക്കറ്റില്‍ അവാര്‍ഡുകളും അംഗീകാരങ്ങളും വാരിക്കൂട്ടിയ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഐ പി എല്‍ അവാര്‍ഡും നേടി. ഐ പി എല്‍ മൂ‍ന്നാം ടൂര്‍ണമെന്റിലെ മികച്ച ബാറ്റ്സ്മാന്‍ അവാര്‍ഡാണ് സച്ചിന്‍ നേടിയത്. 570 റണ്‍സുമായി മികച്ച മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്ന സച്ചിനെ ഒഴിവാക്കി മറ്റൊരു ബാറ്റ്സ്മാനെ തെരഞ്ഞെടുക്കാന്‍ ഐ പി എല്‍ അവാര്‍ഡ് സമിതിക്കായില്ല.

മുംബൈ ഇന്ത്യന്‍സിനെ പതിനഞ്ചില്‍ പതിനൊന്നു മത്സരവും വിജയിപ്പിച്ച് ഫൈനലിലെത്തിച്ച സച്ചിന്‍ തന്നെയാണ് മികച്ച നായകന്‍. ഡെക്കാന്‍ ചാര്‍ജേസിന്റെ പ്രഗ്യാന്‍ ഓജയാണ് മികച്ച ബൌളര്‍. ഓജ 21 വിക്കറ്റോടെ പര്‍പ്പിള്‍ ക്യാപ്പ് സ്വന്തമാക്കുമെന്ന് ഏറെ കുറെ ഉറപ്പാക്കി കഴിഞ്ഞു. പുതുമുഖ പ്രതിഭയ്ക്കുള്ള അംഗീകാരം മുംബൈ ഇന്ത്യന്‍സിന്റെ വെടിക്കെറ്റ് ബാറ്റ്സ്മാനായ കീറോണ്‍ പൊള്ളാര്‍ഡ്‌ സ്വന്തമാക്കി

റണ്‍സില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ബാംഗ്ലൂരിന്റെ ജാക്വിസ്‌ കാലിസ് സ്ഥിരതയാര്‍ന്ന പ്രകടനത്തിനുള്ള പുരസ്കാരവും നേടി. നാടകീയ പ്രകടനം നടത്തിയതിനുള്ള അംഗീകാരം മുംബൈ ഇന്ത്യന്‍സിന്റെ ഹര്‍ഭജന്‍ സിംഗ് നേടി. ഡെയര്‍ ഡെവിള്‍സിന്റെ ഡിവിലിയേഴ്സിനെ മികച്ച ഫീല്‍ഡറായും അംഗീകരിക്കപ്പെട്ടു.

സുരേഷ്‌ റെയ്നയാണ്‌ പ്രേക്ഷകരുടെ മികച്ച ഫീര്‍ഡര്‍. കൊല്‍ക്കത്തയുടെ ഡേവിഡ്‌ ഹസിക്കാണ്‌ ക്യാച്ചിനുള്ള പുരസ്കാരം. ഏറ്റവും വേഗതയേറിയ സെഞ്ചുറിയുമായി രാജസ്ഥാന്‍ റോയല്‍സിന്റെ യൂസഫ്‌ പഠാനും പുരസ്കാരം നേടി. റോബിന്‍ ഉത്തപ്പയാണ്‌ സ്റ്റൈലിഷ്‌ കളിക്കാരന്‍‍. ആരാധകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട താരം ഗില്‍ക്രിസ്റ്റാണ്. രവി ശാസ്‌ത്രി മികച്ച കമന്റേറ്ററായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :