ഇറാന്‍ വനിതാ ടീം തൊപ്പിയിട്ട് മത്സരിക്കും

പാരിസ്| WEBDUNIA|
PRO
ഹിജാബ്( ശരീരം മൂടിയ വസ്ത്രം) ധരിക്കുന്നതിനു പകരം തലയില്‍ തൊപ്പിയിട്ട് യൂത്ത് ഒളിമ്പിക്സില്‍ മത്സരിക്കാന്‍ ഇറാ‍ന്‍റെ വനിതാ ഫുട്ബോള്‍ ടീം തീരുമാനിച്ചു. ഹിജാബ് ധരിച്ച് മത്സരിക്കുന്നതില്‍ നിന്ന് ഇറാന്‍ വനിതാ ടീമിനെ നേരത്തെ വിലക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഫിഫ അധികൃതരും ഇറാന്‍ഇലെ ഫുട്ബോള്‍ ഫെഡറേഷന്‍ അധികൃതരും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാ‍ണ് പുതിയ ധാരണയിലെത്തിയിരിക്കുന്നത്.

ഈ വര്‍ഷം ഓഗസ്റ്റ് പതിനാലു മുതല്‍ 26 വരെ സിംഗപ്പൂരിലാണ് യൂത്ത് ഒളിംപിക്സ് നടക്കുന്നത്. വനിതാ താരങ്ങളെ ഹിജാബ് ധരിച്ച് കളിക്കാന്‍ അനുവദിക്കണമെന്നായിരുന്നു ഇറാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ മുടി മാത്രം മറയ്ക്കുന്നതും കണ്ണുകളോ പുരികമോ മൂടാത്തതുമായ തൊപ്പികള്‍ ധരിക്കാന്‍ അനുവദിക്കാമെന്നാണ് ഫിഫ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഹിജാബ് ധരിക്കാതെ ഇറാന്‍ കായികതാരങ്ങളെ കളിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ഇറാന്‍ നാഷണല്‍ ഒളിംപിക്സ് കമ്മിറ്റിയുടെ മുന്‍ നിലപാട്. ഇത് ഒട്ടേറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

അന്താരാഷ്ട്ര ഫുട്ബോള്‍ നിയമപ്രകാരം ജേഴ്സി, ഷോട്സ്, സോക്സ്, ബൂട്ട് എന്നിവ മാത്രമെ ഉപയോഗിക്കാവൂ. എന്നാല്‍, ഇതിന് മുമ്പ് നടന്ന ചില ഗെയിംസുകളില്‍ ഹിജാബ് ധരിച്ച് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ഇറാ‍ന്‍ വനിതാ ടീമിന് ഫിഫ പ്രതേക അനുവാദം നല്‍കിയിരുന്നു. പതിനാലു മുതല്‍ പതിനെട്ട് വയസ്സ് വരെ പ്രായമുള്ള 3,500 അത്‌ലറ്റുകള്‍ യൂത്ത് ഒളിംപിക്സില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :