ടീം തോല്‍വി: ധോണിയുടെ വക 5കാരണങ്ങള്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
ലോകകപ്പ് വിജയം കിരീടത്തില്‍ പൊന്‍‌തൂവലായി നില്‍ക്കുമ്പോള്‍ തന്നെ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയുടെ കാലം കഴിയുകയാണോയെന്ന ചോദ്യമാണ് ഉയരുന്നത്.

ആദ്യലോകകപ്പ് ഇന്ത്യയില്‍ കൊണ്ടു വന്ന നായകന്‍ കപില്‍ തന്നെ തന്റെ പിന്‍‌ഗാമിക്കു നേരെ വിമര്‍ശനം തൊടുത്തു. എം എസ് ധോണി ടെസ്റ്റ് ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നില്ലെന്ന് മുന്‍ നായകന്‍ കപില്‍ദേവ് തുറന്നടിച്ചു.

വിദേശത്ത് എട്ടു ടെസ്റ്റുകളില്‍ ടീമിനെ തുടരെ തോല്‍വിയിലേക്ക് നയിച്ച ധോണി ഓരോ ടെസ്റ്റില്‍ പരാജയപ്പെട്ടതിനുശേഷവും പറഞ്ഞ വാക്കുകള്‍ മാധ്യമങ്ങള്‍ ആഘോഷമാക്കി.

മഹേന്ദ്രസിംഗ് ധോണി(ബംഗ്ലൂര്‍ ടെസ്റ്റ്): തോല്‍വിക്ക് കാരണം മധ്യനിര ബാറ്റ്‌സ്മാന്മാരുടെ മോശം ഫോം. ഓപ്പണിംഗ് ബാറ്റ്‌സ്മാന്മാര്‍ നല്‍കിയ മികച്ച തുടക്കം നിലനിര്‍ത്താന്‍ മധ്യനിരയ്ക്ക് സാധിച്ചില്ല. മധ്യനിര താരങ്ങള്‍ കൂറ്റന്‍ അടിക്ക് മുതിര്‍ന്നത് തുടരെത്തുടരെ വിക്കറ്റുകള്‍ നഷ്ടപ്പെടാന്‍ ഇടയാക്കി‘.


ഇന്ത്യ- ഇംഗ്ലണ്ട് ട്വന്റി 20 : ‘രണ്ടാം ട്വന്റി20 തോല്‍‌വിയ്ക്ക് കാരണം പേസര്‍മാര്‍. അശോക് ദിന്‍ഡെ, പര്‍‌വീന്ദര്‍ അവാന എന്നിവയുടെ പരിചയക്കുറവ് കൂടുതല്‍ റണ്‍സ് വിട്ടുകൊടുക്കാന്‍ കാരണമായി. എന്നാല്‍ ഉറച്ച പിന്തുണ നല്‍കിയാല്‍ ഈ ബൌളര്‍മാര്‍ ഭാവിയില്‍ മികച്ച പ്രകടനം പുറത്തെടുക്കാ‘മെന്നും ധോണി


ഗംഭീറിനെതിരെ: ‘കൊല്‍ക്കത്ത ടെസ്റ്റിലെ ആദ്യ ഇന്നിങ്സില്‍ സെവാഗിന്‍െറ റണ്ണൗട്ടും രണ്ടാം ഇന്നിങ്സില്‍ ചേതേശ്വര്‍ പുജാരയുടെ റണ്ണൗട്ടും ഗംഭീറിന്‍െറ സ്വാര്‍ഥത കാരണം. സ്പെഷലിസ്റ്റ് ബാറ്റ്സ്മാനല്ലാതിരുന്നിട്ടും ആര്‍. അശ്വിന് പിടിച്ചുനിന്ന് കളിക്കാന്‍ കഴിഞ്ഞെങ്കില്‍ ഗംഭീറിന് എന്തുകൊണ്ട് നന്നായി ബാറ്റ്ചെയ്യാന്‍ കഴിഞ്ഞില്ല‘ -ക്യാപ്റ്റന്‍


നാഗ്പുര്‍ ടെസ്റ്റ്: കളിയുടെ എല്ലാ മേഖലകളിലും പരാജയപ്പെട്ടതാണ് പരമ്പര നഷ്ടത്തിനു കാരണമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി.


നാഗ്പുര്‍: രാഹുല്‍ ദ്രാവിഡിന്‍റെയും വിവിഎസ്. ലക്ഷ്മണിന്‍റെയും റിട്ടയര്‍മെന്‍റോടെ ഉറപ്പായിരുന്ന അപചയം തന്നെയാണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതെന്ന് ക്യാപ്റ്റന്‍ എം എസ് ധോണി.

കൊല്‍ക്കത്ത ടെസ്റ്റ്: ‘തോല്‍വിയുടെ പശ്ചാത്തലത്തില്‍ ക്യാപ്റ്റന്‍സി ഒഴിയുകയാണെന്ന് എനിക്ക് എളുപ്പത്തില്‍ പറയാന്‍ സാധിക്കും. പക്ഷെ അത് തോല്‍വിയില്‍ നിന്നും ഒളിച്ചോടുന്നതിന് തുല്യമാണ്. ടീമിനെ അടുത്ത മത്സരത്തിന് സജ്ജമാക്കുകയാണ് എന്റെ ചുമതല. അത് ഒരു വെല്ലുവിളി തന്നെയാണ്. മികച്ച പ്രകടനം കാഴ്ച്ച വെക്കുന്ന സമയത്ത് ടീമിന് ക്യാപ്റ്റന്റെ ആവശ്യമില്ല. എന്നാല്‍ ടീം മോശം പ്രകടനം തുടരുമ്പോള്‍ ക്യാപ്റ്റന്‍ ഇടപെടേണ്ടി വരും ധോണി

ലണ്ടന്‍ ടെസ്റ്റ്: ടീമംഗങ്ങളുടെ പരിക്കുകാരണം കണക്കുകൂട്ടലുകളൊക്കെ തെറ്റിയതാണ്‌ എല്ലാം തെറ്റാന്‍ കാരണമെന്ന്‌ ഇന്ത്യന്‍ക്രിക്കറ്റ്‌ ടീം ക്യാപ്‌ടന്‍ മഹേന്ദ്രസിംഗ്‌ ധോണി.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :