ധോണി പ്രത്യേകം ചോദിച്ച് വാങ്ങിയ പണി

മുംബൈ| WEBDUNIA|
PTI
താന്‍ കുഴിച്ച കുഴിയില്‍ വീണ് തോല്‍‌വി ഏറ്റുവാങ്ങിയതിന് സ്പിന്നര്‍മാരെ കുറ്റപ്പെടുത്തി ധോണി. സ്പിന്നര്‍മാ‍രുടെ പെര്‍ഫോമന്‍സില്‍ താന്‍ നിരാശനാണെന്നാണ് ധോണി തിങ്കളാഴ്ച തുറന്നടിച്ചത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പത്ത് വിക്കറ്റിന്റെ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി.

ഓജ മാത്രമാണ് ഇന്ത്യയ്ക്കു വേണ്ടി അഞ്ചു വിക്കറ്റ് സ്വന്തമാ‍ക്കിയത്.എന്നാല്‍ ഇംഗ്ലണ്ട് ബൌളര്‍മാര്‍ അക്ഷരാര്‍ഥത്തില്‍ അഴിഞ്ഞാടുകയായിരുന്നു. വിരേന്ദര്‍ സെവാഗിനെ (14 പന്തില്‍ 9) സ്വാനിന്റെ കൈകളിലെത്തിച്ചായിരുന്നു പനേസറിന്റെ തുടക്കം. തൊട്ടടുത്ത ഓവറില്‍ ചേതേശ്വര്‍ പൂജാര (5 പന്തില്‍ 6) സ്വാനിന്റെ പന്തില്‍ ജോണി ബെയര്‍സ്റ്റോവിന്റെ കൈകളിലെത്തി. രണ്ടു ബൗണ്ടറികളുമായി തുടങ്ങിയ സച്ചിന്‍ (19 പന്തില്‍ 8) കുത്തിത്തിരിഞ്ഞ പന്തില്‍ എല്‍ബി അതും പനേസറിന് തന്നെ.

വിരാട് കോഹ്ലിയും (13 പന്തില്‍ 7) യുവരാജ്സിങ്ങും (11 പന്തില്‍ 8) യഥാക്രമം സ്വാനിനും പനേസര്‍ക്കും ഇരകളായി. ധോണിയെയും (17 പന്തില്‍ 6) അശ്വിനെയും (10 പന്തില്‍ 11) പനേസര്‍തന്നെ ഡ്രെസ്സില്‍ റൂമിലേക്ക് റ്റാറ്റാ നല്‍കി പറഞ്ഞു വിട്ടു.

ഇംഗ്ലണ്ടില്‍ പോയി പേസര്‍മാര്‍ക്കുമുന്നില്‍ നാണംകെട്ട ഇന്ത്യന്‍ ടീം സ്വന്തം മണ്ണില്‍ സന്ദര്‍ശകരുടെ സ്പിന്നര്‍മാര്‍ക്കു മുന്നിലും വിറയ്ക്കുകയാരുന്നു. സ്പിന്‍ കെണിയൊരുക്കി ഇംഗ്ലണ്ടിനെ വീഴ്ത്താനൊരുക്കി ധോണി കരഞ്ഞുപിഴിഞ്ഞു വാങ്ങിയ പിച്ചില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ വിയര്‍പ്പും വീണു. ഹര്‍ഭജനും അശ്വിനും ഓജയും ആദ്യദിനം എറിഞ്ഞു മടുത്തു. നായകന്‍ എം എസ്‌ ധോണി ക്യൂറേറ്ററോടു പ്രത്യേകം പറഞ്ഞു വാങ്ങിയ വാങ്കഡെ സ്‌റ്റേഡിയത്തിലെ സ്‌പിന്നിന്‌ അനുകൂലമാക്കിയ പിച്ചിലാണ്‌ ഇംഗ്ലീഷ്‌ സ്‌പിന്നര്‍മാര്‍ വിക്കറ്റ് വേട്ട തന്നെ നടത്തിയത്‌.

ഒന്നാം ഇന്നിംഗ്സില്‍ മുന്‍‌നിര താരങ്ങള്‍ ടെസ്റ്റ് ആണെന്ന കാര്യം തന്നെ മറന്ന് തുടരെത്തുടരെ ഡ്രെസ്സിംഗ് റൂമിലേക്ക് മടങ്ങിയപ്പോള്‍ പൂജാരയും അശ്വിനും സ്‌കോര്‍ 327 ലെത്തിച്ചു> പക്ഷേ രണ്ടാം ഇന്നിങ്‌സില്‍ അതിന്റെ പാതി പോലും സ്‌കോര്‍ബോര്‍ഡിലെത്തിക്കാന്‍ ആ‍ര്‍ക്കുമായില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :