അനില്‍ അംബാനി ടീം ഇന്ത്യയുടെ സ്പോണ്‍സറായേക്കും

ന്യൂഡല്‍ഹി| WEBDUNIA|
PRO
ഐ പി എല്ലില്‍ മുംബൈ ടീമിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ ചേട്ടന്‍ മുകേഷ് അംബാനിയ്ക്ക് മുന്നില്‍ വിഫലമായെങ്കിലും ടീം ഇന്ത്യയുടെ ഔദ്യോഗിക സ്പോണ്‍സറായി ആ നഷ്ടം നികത്താന്‍ അനില്‍ അംബാനി ഒരുങ്ങുന്നുവെന്ന് സൂചന.

കഴിഞ്ഞ ദിവസം ടീം സ്പോണ്‍സര്‍ഷിപ്പിനുള്ള ടെന്‍ഡറുകള്‍ ബി സി സി ഐ ക്ഷണിച്ചപ്പോള്‍ ടെന്‍ഡറുകളിലൊന്ന് സ്വന്തമാക്കിയത് അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പ് (എഡി‌എജി‌) ആണ്. എ ഡി എ ജിയ്ക്കൊപ്പം ഹീറോ ഹോണ്ടയും ടെന്‍ഡര്‍ സ്വന്തമാക്കിയിട്ടുണ്ട്.

ഇന്ത്യന്‍ പുരുഷ-വനിതാ ക്രിക്കറ്റ് ടീമുകള്‍, എ ടീം, അണ്ടര്‍ -19 ടീം എന്നിവ സ്പോണ്‍സര്‍ ചെയ്യാനാണ് ബി സി സി ഐ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നിലവിലെ സ്പോണ്‍സറായ സഹാറയുമായുള്ള കരാര്‍ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണിത്. അഞ്ഞ്ചു ലക്ഷം രൂപയാണ് ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള അപേക്ഷാ ഫീസ്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പുതിയ ടീമുകളിലൊന്നിനെ 1700 കോടി മുടക്കി സഹാറ ഗ്രൂപ്പ് സ്വന്തമാക്കിയ സാഹചര്യത്തില്‍ സ്പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ സഹാറ ഗ്രൂപ്പും ബി സി സി ഐയും നിര്‍ബന്ധിതരാവുകയായിരുന്നു. 400 കോടി രൂപയ്ക്ക് നാലു വര്‍ഷത്തെ സ്പോണ്‍സര്‍ഷിപ്പ് കരാറാണ് ബിസിസിഐയുമായി സഹാറ ഒപ്പുവച്ചിരുന്നത്. സഹാറയുമായുള്ള കരാര്‍ കാലാവധി 2009 ഡിസംബറില്‍ അവസാനിച്ചിരുന്നു. പിന്നീട് ബിസിസിഐയുടെ നിര്‍ദേശപ്രകാരം ആറു മാസത്തേക്കു കൂടി കരാര്‍ നീട്ടുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :