രണ്ടാം ടെസ്റ്റ്: ടീമില്‍ മാറ്റമുണ്ടാകും

മുംബൈ| WEBDUNIA| Last Modified വ്യാഴം, 11 ഫെബ്രുവരി 2010 (17:17 IST)
PRO
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ സമൂലമായ മാറ്റത്തോടെയായിരിക്കും ഗ്രൌണ്ടിലിറങ്ങുക എന്ന് സൂചന. ഫിറ്റ്നസ് വീണ്ടെടുത്ത ലക്ഷ്‌മണും ശ്രീശാന്തും അന്തിമ ഇലവനില്‍ ഇടം പിടിക്കും. ബദരീനാഥിനെ നിലനിര്‍ത്താനും സെലക്ടര്‍മാര്‍ ആലോചിക്കുന്നുണ്ട്.

ടെസ്റ്റില്‍ അരങ്ങേറ്റത്തിന് കാത്തിരിക്കുന്ന സുരേഷ് റെയ്ന ടീമില്‍ ഉണ്ടാകാനിടയില്ലെന്നാണ് വിവരം. ടെസ്റ്റിലെ ഒന്നാം റാങ്ക് നിലനിര്‍ത്താനായി ഇന്ത്യയ്ക്ക് കൊല്‍ക്കത്തയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റ് വിജയിക്കേണ്ടതുണ്ട്. ടെസ്റ്റ് സമനിലയില്‍ കലാശിച്ചാലും ഇന്ത്യയ്ക്ക് ഒന്നാം റാങ്ക് നഷ്ടമാകും.

നാഗ്പൂരില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ബാറ്റിംഗിലും ബൌളിംഗിലും ഇന്ത്യയ്ക്ക് ശോഭിക്കാനായിരുന്നില്ല. ഇന്നിംഗ്സിനും ആറ് റണ്‍സിനുമാണ് ഇന്ത്യ ദക്ഷിണാ‍ഫ്രിക്കയോട് സ്വന്തം മണ്ണില്‍ അടിയറവ് പറഞ്ഞത്.

പരുക്കിനെ തുടര്‍ന്ന് ആദ്യ ടെസ്റ്റില്‍ ഇറങ്ങാന്‍ കഴിയാതിരുന്ന ലക്ഷ്മണ്‍ ഫിറ്റ്നസ് വീണ്ടെടുത്തുകഴിഞ്ഞു.ദ്രാവിഡിന്‍റെയും യുവരാജിന്‍റെയും അഭാവത്തില്‍ താളം തെറ്റിയ മധ്യനിര ബാറ്റിംഗിന് ലക്ഷ്മണിന്‍റെ വരവോടെ വീണ്ടും ഉണര്‍വ്വുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ടീം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :