ആണ്‍കുട്ടിക്കുവേണ്ടി അഞ്ചുവയസുകാരിയെ ബലികൊടുത്തു!

നളന്ദ| WEBDUNIA|
PRO
PRO
ആണ്‍കുട്ടിയുണ്ടാകുവാന്‍ മന്ത്രവാദിയുടെ നിര്‍ദേശപ്രകാരം യുവതി അഞ്ചുവയസുകാരിയെ ബലിനല്‍കി.

ബീഹാറിലെ നളന്ദയിലാണ് മനസാക്ഷിയെ നടുക്കുന്ന ക്രൂരത നടന്നത്. ബലി നല്‍കിയത് ബന്ധുവായ പ്രിയ എന്നഅഞ്ചുവയസുകാരിയെ ആയിരുന്നു. സംഭവത്തില്‍ സുധ എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

കുട്ട്യെ ബലി നല്‍കേണ്ട മുഹൂര്‍ത്തവും മന്ത്രവാദി പറഞ്ഞുകൊടുത്തിരുന്നു. മന്ത്രവാദിക്കുവേണ്ടി പൊലീസ് തിരച്ചിലാരംഭിച്ചു. സംഭവദിവസം സുധയുടെ വീട്ടിലേക്ക് പോയ പ്രിയ പിന്നീട് തിരിച്ചുവന്നില്ല. കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ പൊലീസിന് പരാതി നല്‍കി.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ സുധയുടെ വീട്ടില്‍നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ സുധ എല്ലാകാര്യങ്ങളും തുറന്നുപറഞ്ഞു. കുട്ടിയെ കഴുത്തുഞെരിച്ച് കൊന്ന് വീട്ടിനുള്ളിലെ ഒരു പെട്ടിയിലിട്ട് സൂക്ഷിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :