പറവൂര്‍ ദമ്പതി വധം: കൊലയാളി പിടിയില്‍

കൊച്ചി | WEBDUNIA|
PRO
PRO
പറവൂരില്‍ ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. കൊല്ലപ്പെട്ട ജോസ് - റോസ്‌ലി ദമ്പതികളുടെ മകന്റെ സുഹൃത്തായ കോട്ടയം നീണ്ടൂര്‍ മേയ്ക്കാട് വീട്ടില്‍ ജോഷിയാണ് അറസ്റ്റിലായത്. കൊലപാതകത്തിന് ഉപയോഗിച്ച വെട്ടുകത്തിയും അന്വേഷണ സംഘം കണ്ടെടുത്തു.

വീടിന്റെ മുകള്‍നില വാടകയ്ക്കു കൊടുക്കാന്‍ തയാറാണെന്ന് പറഞ്ഞ ജോസിനോട് തന്റെ പക്കല്‍ ആളുണ്ടെന്ന് ജോഷി പറഞ്ഞു. തുടര്‍ന്ന് മുറികള്‍ കാണാനായി ജോസിനൊപ്പം മുകള്‍നിലയിലേക്കു പോയ ജോഷി വെട്ടുകത്തി ഉപയോഗിച്ചു കൊലപ്പെടുത്തുകയായിരുന്നു. ശബ്ദം കേട്ടെത്തിയ റോസ്‌ലിയെയും ഇയാള്‍ കൊലപ്പെടുത്തി.

ടാക്‌സി ഡ്രൈവര്‍മാര്‍ നല്‍കിയ മൊഴിയാണ് പ്രതിയെ പിടിക്കാന്‍ പൊലീസിനെ സഹായിച്ചത്. കൊലപാതകം നടന്നതിന്റെ പിറ്റേന്ന് ഒരാള്‍ കോഴിക്കോടിന് ടാക്‌സി വിളിച്ചതായി ടാക്‌സി ഡ്രൈവര്‍മാര്‍ മൊഴിനല്‍കിയിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :