യു‌പി‌എ വാര്‍ഷിക ആഘോഷ പരിപാടികള്‍ റദ്ദാക്കി

WEBDUNIA| Last Modified ശനി, 22 മെയ് 2010 (09:57 IST)
മാഗ്ലൂരില്‍ 160ല്‍ അധിക ആളുകളുടെ മരണത്തിനിടയാക്കിയ വിമാനദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ യു‌പി‌എ സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികാഘോഷ പരിപാ‍ടികള്‍ റദ്ദാക്കി. രണ്ടാം യു‌പി‌എ സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ഇന്ന് വൈകീട്ട് പ്രധാനമന്ത്രിയുടെ വസതിയില്‍ നടക്കാനിരുന്ന വിരുന്നാണ് റദ്ദാക്കിയത്.

യുപി‌എ റിപ്പോര്‍ട്ട് കാര്‍ഡും ഇന്ന് പുറത്തിറക്കില്ല. നിരവധി പേരുടെ ജീവന്‍ അപഹരിച്ച ദുരന്തത്തില്‍ പ്രധാനമന്ത്രി ഖേദം പ്രകടിപ്പിച്ചു. അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രി പി ചിദംബരവുമായും വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേലുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തി. അപകട സ്ഥലത്തെ രക്ഷാപ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇരു മന്ത്രിമാരും പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായം അനുവദിച്ചു. അപകടത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും അഗാധ ദുഖം രേഖപ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :