ഇന്ത്യയിലേക്ക് ഒന്‍പത് ബോയിംഗ് വിമാനങ്ങള്‍

മുംബൈ| WEBDUNIA| Last Modified ചൊവ്വ, 2 ഫെബ്രുവരി 2010 (15:48 IST)
ഈ വര്‍ഷത്തില്‍ ഇന്ത്യയിലേക്ക് ഒന്‍പത് വിമാനങ്ങള്‍ നല്‍കുമെന്ന് യുഎസ് വിമാന കമ്പനിയായ ബോയിംഗ്. എയര്‍ ഇന്ത്യ, ജെറ്റ്ലൈറ്റ്, സ്പൈസ് ജെറ്റ് എന്നീ കമ്പനികള്‍ക്കാണ് വിമാനങ്ങള്‍ നല്‍കുകയെന്ന് ബോയിംഗ് വൈസ് പ്രസിഡന്‍റ് ദിനേഷ് കേഷ്കാര്‍ അറിയിച്ചു.

അടുത്ത നാല്-അഞ്ച് വര്‍ഷത്തിനകം 85 വിമാനങ്ങള്‍ നിര്‍മ്മിച്ച് നല്‍കാനുള്ള വിവിധ കമ്പനികളില്‍ നിന്നുള്ള ഓര്‍ഡറിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ കമ്പനികള്‍ക്ക് വിമാനം നല്‍കുന്നത്. 2011 അവസാനിക്കുമ്പോഴേക്കും ഇന്ത്യന്‍ വിമാന കമ്പനികളില്‍ നിന്ന് കൂടുത ഓര്‍ഡര്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേഷ്കാര്‍ പറഞ്ഞു. ഇന്ത്യന്‍ വ്യോമയാന മേഖല പ്രതിസന്ധി മറികടന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :