അഗ്നി-2 മിസൈല്‍ പരീക്ഷണം വിജയം

ന്യൂഡല്‍ഹി| WEBDUNIA| Last Modified തിങ്കള്‍, 17 മെയ് 2010 (10:16 IST)
ആണവ വാഹക ശേഷിയുള്ള മധ്യദൂര ബാലിസ്റ്റിക് മിസൈല്‍, അഗ്നി-2 തിങ്കളാഴ്ച രാവിലെ ഒറീസ തീരത്തു നിന്ന് വിജയകരമായി പരീക്ഷണ വിക്ഷേപണം നടത്തി. സൈന്യത്തിനു വേണ്ടിയായിരുന്നു ഇന്ന് നടന്ന പരീക്ഷണം.

ബാലസോറില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ വീലര്‍ ദ്വീപിലായിരുന്നു പരീക്ഷണം നടന്നത്. അഗ്നി-2 മിസൈലിന് 2000 കിലോമീറ്ററാണ് പ്രഹരശേഷി.

അഗ്നി-2 മിസൈലിന് 21 മീറ്റര്‍ നീളമാണ് ഉള്ളത്. ഒരു മീറ്റര്‍ വീതിയുള്ള ഇന്ത്യന്‍ നിര്‍മ്മിത മിസൈലിന്റെ ലോഞ്ച് ഭാരം 17 ടണ്ണാണ്.

ഒരു ടണ്‍ പേലോഡ് 2000 കിലോമീ‍റ്റര്‍ ദൂരം വരെ വഹിക്കാനുള്ള കഴിവ് അഗ്നി-2 മിസൈലിനുണ്ട്. എന്നാല്‍, പേ ലോഡ് കുറച്ചാല്‍ ദൂരപരിധി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :