സുഡാനില്‍ ഏറ്റുമുട്ടല്‍: 55 മരണം

ഡര്‍ഫര്‍| WEBDUNIA|
തെക്കന്‍ സുഡാനിലെ സൈനികരും അറബ് ഗോത്ര വര്‍ഗക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ചുരുങ്ങിയത് 58 പേര്‍ കൊല്ലപ്പെട്ടു. ഗോത്ര വര്‍ഗക്കാരാണ് കൊല്ലപ്പെട്ടത്. നൂറോളം പേര്‍ക്ക്‌ പരുക്കേറ്റിട്ടുണ്ട്. അതിര്‍ത്തി പ്രശ്നമാണ് ഏറ്റുമുട്ടലിന് കാരണമെന്നാണ് കരുതുന്നത്. തെക്കന്‍ സുഡാനിലെ കര്‍ഷകര്‍ കാലികള്‍ക്ക്‌ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിയിറങ്ങിയപ്പോഴാണ് സൈന്യം ആക്രമണം നടത്തിയത്.

ആക്രമണത്തിന് പിന്നില്‍ വടക്കന്‍ സുഡാനാണെന്ന് തെക്കന്‍ സുഡാന്‍ അറബ് ഗോത്രവിഭാഗം നേതാവ് മുഹമ്മദ് എയ്സ അലിയു ആരോപിച്ചു. ആദ്യം ആരാണ് ആക്രമണം നടത്തിയത് സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ലെന്നും കൊല്ലപ്പെട്ടവരെല്ലാം തങ്ങളുടെ അനുയായികളാണെന്നും അദ്ദേഹം പറഞ്ഞു.

സുഡാനില്‍ അടുത്തിടെയുണ്ടാവുന്ന ഏറ്റവും വലിയ ഏറ്റുമുട്ടലാണിത്‌. തെക്കന്‍ സുഡാനില്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ ഫലം ഇന്ന്‌ പ്രഖ്യാപിക്കാനിരിക്കെയാണ് ഗോത്രവര്‍ഗക്കാര്‍ക്കെതിരെ ആക്രമണമുണ്ടായിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :